മഹ്​ബൂബയുടെ സഹോദര​െൻറ നിയമസഭാംഗത്വം: ഫയൽ ഗവർണർ മടക്കി

ശ്രീനഗർ: ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ ഇളയ സഹോദരൻ തസദ്ദുഖ് മുഫ്തിയെ ലജിസ്ലേറ്റിവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാനുള്ള നീക്കം ഗവർണർ തടഞ്ഞു. ഇതുസംബന്ധിച്ച ഫയൽ സർക്കാറിന് തിരിച്ചയച്ച ഗവർണർ എൻ.എൻ. വോറ വിശദീകരണവും തേടി. യുവ്രാജ് വിക്രമാദിത്യ സിങ് രാജിവെച്ച ഒഴിവിലാണ് തസദ്ദുഖിനെ പി.ഡി.പി-ബി.ജെ.പി സർക്കാർ നാമനിർദേശം ചെയ്തത്. ലജിസ്ലേറ്റിവ് കൗൺസിലിലേക്ക് എട്ട് അംഗങ്ങളുടെ നാമനിർദേശത്തിനെതിരെ ഹൈകോടതിയിൽ ഹരജി പരിഗണനയിലുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സഹോദരനെ മന്ത്രിയാക്കാനാണ് മഹ്ബൂബയുടെ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.