വ്യവസായമേഖലയിലെ എട്ട്​ ഫാക്​ടറിയിൽ പരിശോധന

എടത്തല: വ്യവസായമേഖലയിലെ എട്ട് ഫാക്ടറിയിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സീനിയർ ജോയൻറ് ഡയറക്ടർ എസ്. മാണിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ലംഘനങ്ങൾ നടത്തിയ ഫാക്ടറികൾക്കെതിരെ നടപടി സ്വീകരിച്ചു. സോളോ പ്ലൈവുഡ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റേൺ ഇൻഡസ്ട്രീസ് ഹിന്ദുസ്ഥാൻ ലൂബ്രിക്കൻറ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, എടത്തല സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡ്, രോഹിണി എൻറർപ്രൈസസ് എന്നീ സ്ഥാപനങ്ങളിലാണ് പരിശോധിച്ചത്. മൂന്ന് ബോയിലറുകൾ രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇവ മാറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാൻ നിർദേശം നൽകി. പരിശോധനയിൽ നിതീഷ് ദേവരാജ്, വി.ആർ. ഷിബു, എം.ടി. റെജി, ലാൽ വർഗീസ്, വി.പി. ആശാമോൾ, കെ.ആർ. വിനോദ്, സതീഷ് ചന്ദ്രൻ എന്നിവർ പരിശോധനയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.