പുസ്​തകപ്രകാശനം ഇന്ന്​

കൊച്ചി: നാല് ദശാബ്ദത്തിലധികമായി സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നെട്ടൂർ സി.പി. ജോൺ 75ാം വയസ്സിലേക്ക് കടക്കുന്നതിനോടനുബന്ധിച്ച് അദ്ദേഹത്തി​െൻറ കവിതസമാഹാരം 'നെട്ടൂരി​െൻറ 75 കവിതകൾ' ബുധനാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം ചാവറ കൾചറൽ സ​െൻററിൽ പ്രകാശനം ചെയ്യും. ഫാ. പോൾ തേലക്കാട്ട് പുസ്തകത്തി​െൻറ ആദ്യപ്രതി തിരക്കഥാകൃത്ത് ജോൺപോളിന് നൽകി പ്രകാശനം നിർവഹിക്കും. പ്രഫ. എം. തോമസ് മാത്യു പുസ്തകപരിചയം നടത്തും. ടി.എം. എബ്രഹാം അധ്യക്ഷത വഹിക്കും. ഫാ. റോബി കണ്ണൻചിറ സി.എം.ഐ, മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൻ സുനിത സിബി, ഫാ. ചെറിയാൻ കുനിയന്തോടത്ത് സി.എം.ഐ, ഫാ. നിധീഷ് ഞാണക്കൽ, ഫാ. വിൻെസൻറ് നടുവിലപ്പറമ്പിൽ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ സംസാരിക്കും. എറണാകുളം മാർ ലൂയിസ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.