വിലവർധന ജയഅരിക്ക്​ മാത്രം ^മന്ത്രി

വിലവർധന ജയഅരിക്ക് മാത്രം -മന്ത്രി കൊച്ചി: സംസ്ഥാനത്ത് അരിവില ഉയർന്നിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍. കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന ആന്ധ്രയിൽ നിന്നുള്ള ജയ അരിക്കുമാത്രമാണ് വില കൂടിയത്. ഓണക്കാലത്ത് ആന്ധ്ര സർക്കാറുമായി കേരളം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അവർ അരി കുറഞ്ഞ വിലയിൽ നൽകിയിരുന്നു. മികച്ച ഗുണമേന്മയോടെയാണ് അന്ന് നൽകാൻ കഴിഞ്ഞത്. അത്തരത്തിലൊരു പ്രവർത്തനം നടത്താൻ വീണ്ടും ശ്രമിക്കുകയാണ്. എന്നാൽ, ഇതിനിടയിൽ ചില കച്ചവടക്കാർ ബോധപൂർവം ഇടപെടൽ നടത്തുന്നുെണ്ടന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടൊന്നും കേരളത്തിലെ അരി വില ഉയർത്താൻ സമ്മതിക്കില്ല. സമാന സ്വഭാവമുള്ള അരി ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നും എത്തിച്ച് വിതരണം ചെയ്യാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഷോപ്പിങ് മാളുകളിലും മറ്റും അരിയുടെ വില ഉയര്‍ത്തി നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ആന്ധ്ര സര്‍ക്കാറുമായി സഹകരിച്ച് കൂടുതല്‍ അരി സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യും. ഇക്കാര്യത്തില്‍ ആന്ധ്രക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളെ സമീപിക്കാനും സര്‍ക്കാർ ആലോചിക്കുകയാണ്. പൊതു വിപണിയിൽ 200 രൂപയുള്ള വെളിച്ചെണ്ണ സപ്ലൈകോയിൽ 90 രൂപക്ക് നൽകും. ഇതിനായി 18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കും. 200 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ സബ്‌സിഡിയായി പൊതുവിതരണരംഗത്ത് ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ജില്ല ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.