ബുധനൂർ പഞ്ചായത്തിൽ ജൈവ പച്ചക്കറി പദ്ധതി

മാന്നാർ: പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ബുധനൂർ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വീട്ടുവളപ്പിൽ ജൈവ പച്ചക്കറി, കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി ഗ്രാമം നിറയെ ജൈവപച്ചക്കറികൾ എന്നിവയാണ് പദ്ധതി. പഞ്ചായത്തിലെ 5,316 കുടുംബങ്ങളിൽ തക്കാളി, വെണ്ട, മുളക്, വഴുതന, പാവൽ, പയർ, കാബേജ്, കോളിഫ്ലവർ എന്നീ ഇനം പച്ചക്കറി തൈകളാണ് നട്ടത്. ഓരോ വീട്ടിലും 40 തൈകൾ നടുകയും മൂന്ന് കിലോ ജൈവവളം നൽകുകയും ചെയ്തു. രണ്ടാംഘട്ടമായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത 65 ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി ജൈവ പച്ചക്കറി കൃഷി നടപ്പാക്കും. ഒരു ഗ്രൂപ്പിന് ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 752 രൂപ വിലവരുന്ന വെള്ളരി, പടവലം, പാവൽ, പയർ, വഴുതന, മുളക്, ചീര, മത്തൻ എന്നിവയുടെ വിത്തുകൾ നൽകും. കൂടാതെ 75 ശതമാനം സബ്സിഡി നിരക്കിൽ കുമ്മായവും ജൈവവളവും നൽകും. പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ബി.ജെ.പി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡൻറ് സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്തു. വടക്കൻ മേഖല പ്രസിഡൻറ് അനീഷ് മുളക്കുഴ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി പ്രമോദ് കാരക്കാട് മുഖ്യപ്രഭാഷണം നടത്തി. കെ. സത്യപാൽ, കെ.ആർ. അനന്തൻ, ഇ.ടി. ജയകുമാർ, ജി. ശ്രീജേഷ്, സി.എസ്. മനോജ്, വി.ആർ. ലത, രവീന്ദ്രൻ, സുദർശനൻ, എസ്. അനൂപ്, കൊച്ചുകൃഷ്ണപിള്ള, അജി കൊഴുവല്ലൂർ, പി.സി. ശിവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.