മാന്നാറിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ ശക്തം

മാന്നാർ: മാന്നാറിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘങ്ങൾ ശക്തമെന്ന് പരാതി. സംസ്ഥാനപാതയിലെ ഏതാനും പെട്ടിക്കടകളിലും അതിനോടനുബന്ധിച്ചും ഇതി​െൻറ വിപണനം നടക്കുന്നുണ്ട്. ഒരു വീട്ടമ്മയും വിൽപന നടത്തുന്നുെണ്ടന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ മാസം സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് എക്സൈസ് വിഭാഗം എത്തി കഞ്ചാവ് പിടികൂടിയിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം മാന്നാർ സ്റ്റോർമുക്കിലെ പഞ്ചായത്ത് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുനിന്ന് ഒരു കിലോ കഞ്ചാവുമായി തിരുവല്ല കടപ്ര ഭാഗത്തെ അരുൺമോനെ (21) അറസ്റ്റ് ചെയ്തിരുന്നു. മാന്നാറിൽ നിലവിെല സ്ഥിരം വിൽപനക്കാർക്ക് പുറമെ മറ്റ് വിവിധ സ്ഥലങ്ങളിൽനിന്നുള്ളവരും ഇവിടേക്ക് വിൽപനക്കെത്തുന്നുണ്ട്. കഞ്ചാവ് ഉൾെപ്പടെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പിടികൂടാൻ പൈനുംമൂട് കവലയിൽ വാഹന പരിശോധന കർശനമാക്കിയിരുന്നു. കൈയേറ്റത്തിനെതിരെ നടപടി മാന്നാർ: പുഴ കൈയേറ്റത്തിനെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. അച്ചൻകോവിലാറായ വലിയ പെരുമ്പുഴ നദിയുടെ വടക്കുഭാഗത്തുള്ള 15 സ​െൻറ് ഭൂമിയാണ് പ്രാദേശിക കോൺഗ്രസ് നേതാവ് കൈയേറിയത്. 128 കിലോമീറ്റർ ദൈർഘ്യമുള്ള അച്ചൻകോവിലാറി​െൻറ ഇരു കരകളിലും വ്യാപക കൈയേറ്റമാണ് നടക്കുന്നത്. കൈയേറ്റത്തിനെതിരെ നാട്ടുകാർ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഭരണസ്വാധീനത്തിൽ ഇതെല്ലാം അസ്ഥിരപ്പെടുത്തി. തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാർ നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം മാവേലിക്കര അഡീഷനൽ തഹസിൽദാറുടെ നേതൃത്വത്തിൽ എത്തിയ സർവേ സംഘം കൈയേറിയ പുറമ്പോക്കുഭൂമി അളന്ന് തിട്ടപ്പെടുത്തി സർവേ കല്ല് സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.