കൊച്ചി: അഖില ഭാരത ഭാഗവത മഹാസത്ര നിർവഹണ സമിതിയുടെ ആഭിമുഖ്യത്തിൽ 35-ാമത് മരടിൽ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ നടക്കും. 20 മുതൽ 31 വരെ നടക്കുന്ന സത്രത്തിൽ എളങ്കുന്നപ്പുഴ ദാമോദര ശർമയാണ് മുഖ്യ ആചാര്യൻ. 20ന് രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ മുരളി നാരായണ നമ്പൂതിരിപ്പാടിെൻറ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. വൈകീട്ട് അഞ്ചിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി സത്രം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ അഞ്ചുമുതൽ ഗണപതിഹോമവും വിഷ്ണു സഹസ്രനാമവും ഭാഗവത പാരായണവും നടക്കും. വാർത്തസമ്മേളനത്തിൽ കൺവീനർ വി. ജയകുമാർ, കോ-ഓഡിനേറ്റർ രാധാകൃഷ്ണൻ, വർക്കിങ് ചെയർമാൻ ജയൻ മന്നായി, സംസ്ഥാന അംഗം നന്ദകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.