കെ.എ.ടി.എഫ്​ മേഖല കൺവെൻഷനും അറബി ദിനാചരണവും ഇന്ന്​

കൊച്ചി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന സമ്മേളനത്തി​െൻറ പ്രചാരണാർഥം എറണാകുളം മേഖല കൺവെൻഷനും അന്താരാഷ്ട്ര അറബി ദിനാചരണവും പുേല്ലപ്പടി ദാറുൽ ഉലൂം സ്കൂളിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മുസ്ലിംലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ് അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര അറബി ദിനാചരണത്തി​െൻറ ഭാഗമായി നടത്തിയ അറബി ൈകെയഴുത്തുമാസിക ജില്ലതല മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി.ജി.എച്ച്.എസ്.എസ് ഒന്നാംസ്ഥാനക്കാരായി. ഹൈസ്കൂൾതലത്തിൽ പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും പുേല്ലപ്പടി ദാറുൽ ഉലൂം സ്കൂൾ രണ്ടാംസ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ഗവ. യു.പി.എസ് കുമ്മനോട് ഒന്നാംസ്ഥാനവും കൂവള്ളൂർ യു.പി.എസ് രണ്ടാംസ്ഥാനവും നേടി. എൽ.പിതലത്തിൽ ദാറുസ്സലാം എൽ.പി സ്കൂൾ ചാലക്കൽ, കെ.പി.എം.എച്ച്.എസ് പൂത്തോട്ട എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വിജയികൾക്ക് സി.എച്ച്. മുഹമ്മദ്കോയ മെേമ്മാറിയൽ എവർറോളിങ് ട്രോഫി സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.