കേന്ദ്രം ജനങ്ങളെ നയിക്കുന്നത്​ ആത്മഹത്യമുനമ്പിലേക്ക് ​^എം.വി. ഗോവിന്ദൻ

കേന്ദ്രം ജനങ്ങളെ നയിക്കുന്നത് ആത്മഹത്യമുനമ്പിലേക്ക് -എം.വി. ഗോവിന്ദൻ ഹരിപ്പാട്: ഭരണം ഫാഷിസത്തി​െൻറ വഴിയിലേക്ക് നയിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാമെന്ന ആർ.എസ്.എസ് ലക്ഷ്യം വിജയിക്കാൻ പോകുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ. സി.പി.എം ഹരിപ്പാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ അടിസ്ഥാനവർഗത്തെ ആത്മഹത്യമുനമ്പിലേക്ക് നയിക്കുന്ന ബി.ജെ.പി സർക്കാറി​െൻറ നയം തിരുത്തണമെന്ന നിലപാടില്ലാത്ത കോൺഗ്രസുമായി ചേർന്ന് വർഗീയതയെ തോൽപിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുതിർന്ന പാർട്ടി അംഗം വി. രാധാകൃഷ്ണപിള്ള രക്തപതാക ഉയർത്തി. സമ്മേളനത്തിൽ കെ. മോഹനൻ അധ്യക്ഷത വഹിച്ചു. സി.എസ്. ഉണ്ണിത്താൻ, മോഹനൻ, സി. പ്രസാദ്, സിന്ധു മോഹനൻ, അനസ് അലി എന്നിവർ അടങ്ങിയ പ്രസീഡിയത്തെ തെരഞ്ഞെടുത്തു. സി. രത്നകുമാർ രക്തസാക്ഷി പ്രമേയവും എസ്. സുരേഷ് അനുശോചനപ്രമേയവും എം. തങ്കച്ചൻ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സദാശിവൻ, സെക്രേട്ടറിയറ്റ് അംഗങ്ങളായ എം. സുരേന്ദ്രൻ, ടി.കെ. ദേവകുമാർ, എം.എ. അലിയാർ, ജില്ല കമ്മിറ്റി അംഗം എം. സത്യപാലൻ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ എസ്. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. തുക അനുവദിച്ചിട്ടും റോഡിലെ കുഴികൾ മൂടിയില്ല കുട്ടനാട്: അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കാവാലം--നീലംപേരൂർ റോഡിലെ കുഴികൾ മൂടിയില്ല. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും മൗനം പാലിച്ചതിനാൽ ഇതുവഴി യാത്ര ദുരിതത്തിലാണ്. കഴിഞ്ഞ മാർച്ചിൽ കുട്ടനാട്ടിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 6.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിൽ 1.18 കോടി കാവാലം--നീലംപേരൂർ റോഡിന് ഉൾപ്പെടുത്തി. നീണ്ട നാളുകൾക്കുശേഷം പണി ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിർത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി ചിലയിടങ്ങളിൽ ക്വാറിയിൽനിന്നുള്ള മണലിറക്കി കുഴിയടച്ചു. ചെറുകര, കാവാലം പള്ളിയറക്കാവ് ജങ്ഷൻ എന്നിവിടങ്ങളിൽ കുഴി മൂടിയില്ല. ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതുമൂലം അപകടം പതിവാണ്. ക്ഷേത്ര സമര്‍പ്പണം 21-ന് കുട്ടനാട്: പുളിങ്കുന്ന് അഞ്ചാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ യോഗത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രസമര്‍പ്പണവും 21-ന് നടക്കും. രാവിലെ 10.45-നും 12-നും മധ്യേ കുമരകം എം.എന്‍. ഗോപാലന്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ പ്രതിഷ്ഠ നിര്‍വഹിക്കും. വൈകീട്ട് 3.30-ന് ക്ഷേത്ര സമര്‍പ്പണ സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.