വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനം: ജലവിതരണം 11 മുതല്‍

കൊച്ചി: വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തന മുന്നൊരുക്കത്തി​െൻറ ഭാഗമായി ജില്ലയിലെ കനാലുകളുടെ ശുചീകരണം പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കാൻ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ തീരുമാനം. പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതി (പി.വി.ഐ.പി) കനാലുകളിലൂടെയുള്ള ജലവിതരണം ജനുവരി 11 മുതലും മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി (എം.വി.ഐ.പി) കനാലുകളിലൂടെയുള്ള ജലവിതരണം 15 മുതലും ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ജലവിതരണ ക്രമീകരണം അതേപടി തുടരാനും യോഗം തീരുമാനിച്ചു. പരാതിയില്ലാത്തവിധത്തില്‍ എല്ലാ പ്രദേശങ്ങളിലേക്കും കുടിവെള്ളം, കൃഷി ആവശ്യത്തിനുള്ള വെള്ളം എന്നിവ ഉറപ്പാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. എം.എൽ.എമാരായ വി.പി. സജീന്ദ്രന്‍, ആൻറണി ജോണ്‍, എല്‍ദോ എബ്രഹാം, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഡിജിറ്റൽ ഇന്ത്യക്ക് സൈബർ സുരക്ഷ ഭീഷണി- -ജി. പദ്മനാഭൻ കൊച്ചി: രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് മാറുമ്പോൾ സൈബർ സുരക്ഷ വെല്ലുവിളിയാകുന്നുണ്ടെന്നും പരിഹാരം തേടണമെന്നും ബാങ്ക് ഓഫ് ഇന്ത്യ നോൺ-എക്സിക്യൂട്ടിവ് ചെയർമാൻ ജി. പദ്മനാഭൻ. ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും (ഐ.എ.എം.എ.ഐ) കേരള മാേനജ്മ​െൻറ് അസോസിയേഷനും (കെ.എം.എ) സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച കേരള ഡിജിറ്റൽ ഉച്ചകോടി -2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ എക്സ്ചേഞ്ച് നോൺ-എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ വി. ജോർജ് ആൻറണി, കെ.എം.എ. പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ, ടി.സി.എസ് ഹെഡ് ദിനേഷ് തമ്പി, ടൈ കേരള മുൻ പ്രസിഡൻറ് എസ്.ആർ. നായർ എന്നിവർ സംബന്ധിച്ചു. ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ ടെക്നോളജി, ഡിജിറ്റൽ പേയ്മ​െൻറ്്സ്, കണ്ട​െൻറ് മാർക്കറ്റിങ്, ഫിനാൻഷ്യൽ ടെക്നോളജി തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടി പരിഗണിച്ചു. പാനൽ ചർച്ചകളും നടന്നു. ഫെഡറൽ ബാങ്ക് ഐ.ടി ഹെഡ് ജോൺസൻ കെ. ജോസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ ബാങ്കിങ് വിഭാഗം തലവൻ എ. സോണി, ഒ.എൽ.എക്സ് ഇന്ത്യ ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ േശ്രയാംശ് മോദി, ഡെയ്ലി ഹണ്ട് റിജനൽ മോണിറ്റൈസേഷൻ ഹെഡ് ആനന്ദ് ചാൾസ്, ഇൻഫിബീം ഡോട്ട് കോം മാർക്കറ്റിങ് ഹെഡ് അദ്വിത് സഹദേവ്, വിവിധ മേഖലകളിലെ വിദഗ്ധരായ ഗോപി മേനോൻ, നദീഷ് രാമചന്ദ്രൻ, രാജേന്ദ്രൻ ദണ്ഡപാണി, ജോസ് ബാബു, ടി.പി. പ്രതാപ്, കെ.എസ്. രാജശേഖർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.