ഓഖി: ജില്ലയില്‍ 2.88 കോടിയുടെ കൃഷിനാശം

കാക്കനാട്: ഓഖി ചുഴലിക്കാറ്റിലും പ്രകൃതിക്ഷോഭത്തിലും ജില്ലയില്‍ 2.88 കോടിയുടെ കൃഷിനാശം. കഴിഞ്ഞ 19ന് വീശിയടിച്ച ഓഖി ജില്ലയുടെ കിഴക്കും പടിഞ്ഞാറും മേഖലകളില്‍ മാത്രം 33.87 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ഇത്തവണ രണ്ടുകോടി കിട്ടിയത് ആശ്വാസമായി. കഴിഞ്ഞവര്‍ഷം രണ്ടരക്കോടി ചോദിച്ചെങ്കിലും പൂര്‍ണമായി കൊടുക്കാനുള്ള തുക കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പടിഞ്ഞാറന്‍ മേഖലയില്‍ ചെല്ലാനം, മലയാറ്റൂര്‍, തുറവൂര്‍, പുത്തന്‍വേലിക്കര, എളങ്കുന്നപ്പുഴ പ്രദേശങ്ങളിലാണ് ഓഖി നാശം വിതച്ചത്. ചെല്ലാനം പ്രദേശത്തെ കായ്ച്ചതും കായ്ക്കാത്തതുമായ തെങ്ങുകളാണ് കാറ്റില്‍ കടപുഴകിയത്. കൃഷിവകുപ്പി​െൻറ പ്രാഥമിക കണക്കുകള്‍ പ്രകാരം 3.87 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പുത്തന്‍വേലിക്കര, എളങ്കുന്നപ്പുഴ പ്രദേശങ്ങളില്‍ വാഴകളും തെങ്ങുകളുമാണ് നശിച്ചത്. കോതമംഗലം, പിണ്ടിമന, കോട്ടപ്പടി, ആരക്കുഴ, മുടക്കുഴ, എടത്തല, കീഴ്മാട്, അയ്യമ്പുഴ, ഉദയംപേരൂര്‍, തിരുമാറാടി, മുളന്തുരുത്തി മേഖലകളില്‍ 30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. വര്‍ഷത്തില്‍ രണ്ടുതവണയാണ് കേന്ദ്ര-സംസ്ഥാന വിഹിതം ലഭിക്കുന്നത്. ഇത്തവണത്തെ മഴക്കാല കെടുതിയിലുണ്ടായ നാശനഷ്ടംപോലും കിട്ടാതെ കര്‍ഷകര്‍ വിഷമത്തിലായിരിക്കെ ഇനി ഓഖി ചുഴലിക്കാറ്റിലുണ്ടായ നഷ്ടപരിഹാരം എന്ന് കിട്ടുമെന്ന് വ്യക്തമല്ല. കൃഷി വകുപ്പില്‍ കണക്കെടുപ്പ് തകൃതിയില്‍ കാക്കനാട്: വേനലായാലും വര്‍ഷകാലമായാലും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ നാശനഷ്ടത്തി​െൻറ കണക്കെടുപ്പിലായിരിക്കും ഉദ്യോഗസ്ഥര്‍. വേനല്‍മഴയിലെ കണക്കെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പിലായി കൃഷിവകുപ്പ് അധികൃതര്‍. ജില്ലയിലെ കൃഷി ഭവനുകളാണ് അതത് പ്രദേശത്തെ കൃഷി നാശനഷ്ടത്തി​െൻറ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് നല്‍കുന്നത്. മഴക്കാല നാശനഷ്ടത്തി​െൻറ കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഓഖി ചുഴലിക്കാറ്റുണ്ടായി. ഒറ്റദിവസത്തെ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടം പോലും പൂര്‍ണമായി ശേഖരിക്കാനായിട്ടില്ല. കൃഷിഭവനുകൾ നല്‍കുന്ന പ്രാഥമിക കണക്കുകള്‍പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ് പതിവുരീതി. കഴിഞ്ഞ വേനല്‍മഴയില്‍ ജില്ലയിലെ കാര്‍ഷികമേഖലയില്‍ ഏകദേശം 6.53 കോടിയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. ഈ വര്‍ഷം ഏപ്രിലിലെ മഴയില്‍ വാഴകൃഷിക്കായിരുന്നു കനത്ത നഷ്ടം. കുലച്ചത് മാത്രം രണ്ട് ലക്ഷത്തിലേറെ വാഴകളാണ് മഴക്കാലത്തുണ്ടായ കാറ്റില്‍ വീണത്. ഇതി​െൻറ കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലായിരുന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.