വീടിന് മുകളിലേക്ക് ചാഞ്ഞ മരം മുറിക്കാത്തതിനെത്തുടർന്ന് വയോധികൻ സമരത്തിന്​

നെട്ടൂർ: വീടിന് മുകളിലക്ക് ചാഞ്ഞുനിൽക്കുന്ന മരം മുറിച്ചുമാറ്റുന്നില്ലെന്ന പരാതിയുമായി വയോധികൻ സമരത്തിനൊരുങ്ങുന്നു. നെട്ടൂർ പുത്തൻവീട്ടിൽ അരവിന്ദാക്ഷനാണ് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് മരട് നഗരസഭക്ക് മുന്നിൽ കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നത്. താനും മകനും ഭാര്യയുമാണ് വേമ്പനാട് കായലോരത്തെ ആസ്ബസ്റ്റോസ് മേഞ്ഞ വീട്ടിൽ താമസിക്കുന്നത്. അയൽവാസിയുടെ പറമ്പിലെ മരങ്ങൾ ത​െൻറ വീടിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നതിനെതിരെ ആർ.ഡി.ഒ, മരട് വില്ലേജ് ഓഫിസർ, നഗരസഭ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. എന്നാൽ, രണ്ട് മരങ്ങൾ മുറിച്ചെങ്കിലും ഒരെണ്ണം മുറിക്കാതെ നിർത്തി. ഇതിനെതിരെ കൊടുത്ത പരാതിയിൽ മരം അപകട ഭീഷണിയിലാണെന്നും മുറിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ട് മരട് വില്ലേജ് ഓഫിസർ ആർ.ഡി.ഒക്ക് സമർപ്പിക്കുകയും ചെയ്തു. തുടർ നടപടിയില്ലാത്തതിനെ തുടർന്നാണ് താൻ നഗരസഭ സെക്രട്ടറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നതെന്നും അരവിന്ദാക്ഷൻ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.