ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രം ഉദ്ഘാടനം നാളെ

മൂവാറ്റുപുഴ: വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലി​െൻറ (വി.എഫ്.പി.സി.കെ) നേതൃത്വത്തില്‍ മൂവാറ്റുപുഴ നടുക്കരയില്‍ രാഷ്്ട്രീയ കൃഷി വികാസ് യോജന(ആര്‍.കെ.വി.വൈ) പദ്ധതിയുടെ ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തിയായ ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ സ്വാഗതം പറയും. കാര്‍ഷികോൽപാദന കമീഷണര്‍ ടിക്കാറാം മീണ പദ്ധതി വിശദീകരണം നടത്തും. കേരളത്തിലെ ആദ്യത്തേതും ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹൈടെക് നഴ്സറികളില്‍ രണ്ടാമത്തെ സംരംഭവുമാണിത്. സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നുെണ്ടങ്കിലും ഉൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിച്ചിട്ടില്ല. പച്ചക്കറി മേഖലയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ അഭാവമാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ പച്ചക്കറി വിത്തിനേക്കാള്‍ തൈകളാണ് ഉപയോഗിക്കുന്നത്. സമയലാഭവും വിത്ത് മുളക്കാതിരുന്നാലുള്ള നഷ്്ടവും മറ്റുമാണ് കര്‍ഷകരെ ഇതിന് പ്രേരിപ്പിക്കുന്നത്. വിത്ത്് പാഴാക്കാതെ തൈ ഉല്‍പാദിപ്പിക്കുന്നതിനുള്ള േഷഡ് നെറ്റ് ഹൗസുകള്‍ നിര്‍മിക്കാനുള്ള സാമ്പത്തിക ഭാരം കര്‍ഷകന്താങ്ങാനാവുന്നതിലേറെയാണ്. ഈ കാരണങ്ങളെ തുടർന്നാണ് ബൃഹദ് സംരംഭത്തിന് വി.എഫ്.പി.സി.കെ തുടക്കം കുറിച്ചത്. 4.09- ഏക്കറില്‍ ആര്‍.കെ.വി.വൈ പദ്ധതിയുടെ ധനസഹായത്തോെട 11.35 കോടി രൂപ മുടക്കിയാണ് കേന്ദ്രം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. വര്‍ഷവും രണ്ട് കോടി ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള യൂനിറ്റില്‍ 1536- സ്‌ക്വയര്‍ മീറ്റര്‍ വീതം വലുപ്പമുള്ള നാല് പോളി ഹൗസുകള്‍, ഫെര്‍ട്ടിഗേഷന്‍ യൂനിറ്റ്, വിത്ത് നടീല്‍ യൂനിറ്റ്, ഓഫിസ് കോംപ്ലക്സ് എന്നിവ ഉള്‍പ്പെടുന്നു. പോട്ടിങ് മിശ്രിതം യന്ത്രസഹായത്തോടെ സംയോജിപ്പിച്ച് യന്ത്രവത്കൃതമായിത്തന്നെ പ്ലാസ്റ്റിക് പ്രോട്രേകളില്‍ നിറക്കാൻ സാധിക്കും. ഓരോ കാലാവസ്ഥക്കും അനുയോജ്യമായ അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ യന്ത്രസഹായത്തോടെ നടുകയും പോളി ഹൗസുകളില്‍ എത്തിക്കുകയും ചെയ്യും. തൈ വളരുന്നതിന് സൂര്യപ്രകാശം, താപം, ഈര്‍പ്പം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. താപനില നിയന്ത്രിക്കാൻ യന്ത്രവത്കൃത ഷേഡ് നെറ്റുകളാണ് ഉപയോഗപ്പെടുത്തുന്നത്. കംപ്യൂട്ടര്‍ നിയന്ത്രിതമായ ഫെര്‍ട്ടിഗേഷനിലൂടെ പോളി ഹൗസില്‍ ഘടിപ്പിച്ചിരിക്കുന്ന ബൂമറുകളുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ വളപ്രയോഗം സാധ്യമാക്കുന്നു. ആവശ്യാനുസരണം ജലസേചനം നടത്തുന്നതിനും ഇതുവഴി സാധിക്കും. പോളി ഹൗസുകളില്‍ വിത്തുകൾ മുളക്കുന്നതിനുള്ള കാലദൈര്‍ഘ്യം അനുസരിച്ച് 25 മുതല്‍ 40 ദിവസത്തിനുള്ളില്‍ തൈകള്‍ കൃഷിക്കാര്‍ക്ക് വിതരണം ചെയ്യാൻ സാധിക്കും. സംസ്ഥാനത്ത് പച്ചക്കറി കൃഷിയുടെ വ്യാപനത്തിനും ഭക്ഷ്യസുരക്ഷക്ക് വഴിയൊരുക്കുന്നതിനും പുതിയ പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.