മാസ്​റ്റർപ്ലാൻ നിർദേശങ്ങൾക്കെതിരെ സമരപരിപാടി

പറവൂർ: ജനവിരുദ്ധ കരട് മാസ്റ്റർ പ്ലാൻ നിർദേശങ്ങൾക്കെതിരെ സമരപരിപാടികൾക്ക് നഗരസംരക്ഷണ സമിതി രൂപം നൽകി. ആദ്യപടിയായി നഗരസഭയുടെ 29 വാർഡും കേന്ദ്രീകരിച്ച് സായാഹ്‌ന ധർണ നടത്തും. തുടർന്ന് നഗരസംരക്ഷണ മനുഷ്യമതിൽ തീർക്കും. പിന്നീട് മുനിസിപ്പൽ ഓഫിസ് മാർച്ചും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ചെയർമാൻ കെ.ടി. ജോണി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ആർ.വിശ്വംഭരൻ നായർ, ടി.ബി. നസീർ, പി.ബി. പ്രമോദ്, വി.സി. പത്രോസ്, ജോർജ് വർക്കി, അൻവർ കൈതാരം, കെ.ബി. മോഹനൻ, എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.