കോടതിക്കെതിരെ ആരോപണങ്ങളുന്നയിച്ച്​ ആളൂർ

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചതോടെ കോടതിക്കെതിരെ ആരോപണങ്ങളുന്നയിച്ച് പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ. കോടതിക്കെതിരെ രൂക്ഷ പ്രയോഗങ്ങളാണ് ആളൂർ നടത്തിയത്. ഇന്ത്യയിലെ കീഴ്കോടതികൾക്കും ജഡ്ജിമാർക്കും നെട്ടല്ലില്ലെന്നും കീഴ്കോടതികൾ വികാരങ്ങൾക്കടിമപ്പെട്ടാണ് ശിക്ഷ വിധിക്കുന്നതെന്നുമുള്ള ആരോപണങ്ങൾ ആളൂർ ഉന്നയിച്ചു. കോടതികൾ ജനങ്ങേളയോ സർക്കാറിേനയോ പേടിക്കുകയാണ്. വികാരപ്രകടനങ്ങളോ ജനങ്ങളുടെ ആവശ്യമോ അല്ല കോടതികൾ നിറവേറ്റണ്ടത്. പ്രതിഭാഗത്തി​െൻറ വാദമുഖങ്ങളെ വിധി നിർണയത്തിൽ പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷ​െൻറ വക്താവായി കോടതി പ്രവർത്തിച്ചുവെന്നും ആളൂർ പറഞ്ഞു. സർക്കാറിെനയും പ്രോസിക്യൂഷെനയും അന്വേഷണ ഉദ്യോഗസ്ഥെരയും പേടിച്ചുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടത്. ശിക്ഷാവിധിക്ക് മുന്നോടിയായി വാദം പൂർത്തിയായ ബുധനാഴ്ചയും ആളൂർ കോടതിക്കെതിരെ ആഞ്ഞടിച്ചിരുന്നു. കോടതിക്കെതിരെ ആളൂർ നടത്തിയ പരാമർശങ്ങൾ കോടതിയലക്ഷ്യത്തി​െൻറ പരിധിയിൽ വരുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.