അച്ഛാദിൻ അംബാനിമാർക്കും അദാനിമാർക്കും –കാനം

ആലുവ: മോദി സർക്കാറി​െൻറ അച്ഛാദിനി​െൻറ പ്രയോജനം ലഭിച്ചത് അംബാനിമാർക്കും അദാനിമാർക്കുമാണെന്ന് സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലുവ ടൗൺഹാളിൽ സി.പി.ഐ മധ്യമേഖല നേതൃതല ജനറൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു കാനം. എൻ.ഡി.എ സർക്കാറി‍​െൻറ മൂന്നു വർഷ ഭരണം സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നാണ് ഇതിലൂടെ തെളിയിച്ചത്. സർക്കാറിനെതിരായ പ്രതിഷേധങ്ങളുടെ ശക്തി കുറക്കാൻ വർഗീയതയെ ആയുധമാക്കുകയാണ്. അഴിമതിക്കെതിരെയുള്ള സർക്കാർ എന്ന അവകാശ വാദം ഉന്നയിച്ചവർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. ഇത്തരം കാര്യങ്ങൾ പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. ജി.എസ്.ടി യിൽ മൂന്നുതവണ ഭേദഗതി കൊണ്ടുവന്നപ്പോൾ തന്നെ അത് ജനദ്രോഹമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കമല സദാനന്ദൻ, സത്യൻ മൊകേരി, കെ.പ്രകാശ് ബാബു, സി.എ. കുര്യൻ, പി. പ്രസാദ്, വി.ഇ. ബിനു, എൻ.രാജൻ, കെ.കെ. വത്സരാജ്, കെ.കെ. ശിവരാമൻ, സി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. രാജു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.