വീടിന്​ മുകളിലൂടെ വൈദ്യുതിലൈൻ; പരാതിയുമായി യുവതി

കൊച്ചി: അനുമതിയില്ലാതെ സ്വന്തം വീടിന് മുകളിലൂടെ വൈദ്യുതിലൈൻ വലിച്ചെന്ന ആരോപണവുമായി യുവതി. വീടിന് മുകളിലൂടെ വലിച്ച ൈലൻ നീക്കാൻ നാലുവർഷത്തോളമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലടക്കം പരാതി നൽകിയെങ്കിലും അധികൃതർ അവഗണന തുടരുകയാണെന്നും യുവതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കളമശ്ശേരി നഗരസഭ കൂനംതൈ പീച്ചിങ്ങപ്പറമ്പിൽ റോഡിൽ 117ാം നമ്പർ വീട്ടുടമയായ ഷീല ആൻറണിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ത​െൻറ വീടിനുസമീപം സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റ് വൈദ്യുതിവകുപ്പി​െൻറ രേഖയിലില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. വൈദ്യുതി മന്ത്രിയടക്കം ഇടപെട്ട് പരാതി സ്വീകരിച്ചിട്ടും ഒരു നടപടിയുമെടുക്കാതെ വൈദ്യുതിവകുപ്പ് അനാസ്ഥ തുടരുകയാണ്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയില്ല. വീടിനുമുകളിൽ വൈദ്യുതിലൈൻ വന്നതോടെ നടന്നുവന്നിരുന്ന വീടുപണി നിലച്ചുവെന്നും ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.