'സ്​നേഹത്തണൽ' പെരുമ്പടപ്പിൽ മരുന്നും ചികിത്സയും

കൊച്ചി: കേരള കാത്തലിക് ബിഷപ് കൗൺസിൽ പ്രവർത്തകരുടെ സഹകരണത്തോടെ േഡാ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകുന്ന 'സ്നേഹത്തണൽ' വൈദ്യസംഘം ചൊവ്വാഴ്ച പെരുമ്പടപ്പ്, കുമ്പളങ്ങി പ്രദേശങ്ങളിലുള്ള നിർധന കിടപ്പുരോഗികൾക്ക് വീടുകളിലെത്തി മരുന്നും ചികത്സയും നൽകും. േഡാ. അശ്വിൻകുമാർ, നഴ്സിങ് സൂപ്രണ്ട് ആനി മാത്യു എന്നിവർ നേതൃത്വം നൽകും. 'ട്രംപി​െൻറ നിലപാട് നിയമലംഘനം' കൊച്ചി: ഇസ്രായേൽ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റിയ അമേരിക്കയുടെ പ്രസിഡൻറ് െഡാണാൾഡ് ട്രംപി​െൻറ നടപടി ഫലസ്തീൻ ജനതയോടുള്ള വിവേചനവും അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനവുമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കൺവെൻഷൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന രാഹുൽ ഗാന്ധി പെങ്കടുക്കുന്ന പടയൊരുക്കത്തി​െൻറ സമാപന സമ്മേളനത്തിൽ 10,000 പേരെ പെങ്കടുപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. ഒാഖി ചുഴലിക്കാറ്റിൽ ഇത്രയും ദുരന്തം ഉണ്ടാകാൻ കാരണം പിണറായി സർക്കാറി​െൻറ അനാസ്ഥയാണെന്ന് യോഗം കുറ്റപ്പെടുത്തി. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസഫ് ആൻറണി, ഇക്ബാൽ വലിയവീട്ടിൽ, സേവ്യർ തായങ്കാരി, ന്യൂനപക്ഷ വിഭാഗം സംസ്ഥാന ഭാരവാഹികളായ സിയാവുദ്ദീൻ, ജോർജ് തോമസ്, എൻ.എം. അമീർ, ജില്ല പ്രസിഡൻറ് റെജി കീക്കരിക്കാട്, സണ്ണി കുരുവിള, എച്ച്. മുഹമ്മദ് മുബാറക്, പി.പി. സിദ്ദീഖ്, എ.എം. സിദ്ദീഖ്, എ.എം. ബിജു, സുനിത നിസാർ, ബിന്ദു ജോസഫ്, കളപ്പുരക്കൽ ഷംസുദ്ദീൻ, നവാസ് റഷാദി, സി.എച്ച്. മുസ്തഫ, സാബു മാത്യു, എം.കെ. ബീരാൻ, എ.എം. നൗഷാദ്, വൈക്കം നസീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.