അപേക്ഷ ക്ഷണിച്ചു

ശുചിത്വ മിഷൻ ഓഫിസുകളിൽ ഡെപ്യൂട്ടേഷൻ നിയമനം ആലപ്പുഴ: ജില്ല ശുചിത്വ മിഷനുകളിൽ അസിസ്റ്റൻറ് ജില്ല കോ-ഓഡിനേറ്റർ ഒഴിവുകളിലേക്ക് സർക്കാറി​െൻറ വിവിധ വകുപ്പുകളിൽ 20,000-45,800 മുതൽ 35,700-75,600 വരെ ശമ്പള സ്‌കെയിലുള്ള ജീവനക്കാരിൽനിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് . ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അസിസ്റ്റൻറ് ജില്ല കോ-ഓഡിനേറ്ററി​െൻറ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളിൽ അസിസ്റ്റൻറ് ജില്ല കോ-ഓഡിനേറ്ററി​െൻറ (സോളിഡ് വേസ്റ്റ് മാനേജ്മ​െൻറ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റൻറ് ജില്ല കോ-ഓഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മ​െൻറ്) ആയി അപേക്ഷിക്കുന്നവർ സയൻസ് ബിരുദധാരികളോ സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. താൽപര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് വൺ റൂൾ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഇൗമാസം 23ന് മുമ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.