കൈനകരിയിൽ ഷൂട്ടിങ്​ ലൊക്കേഷനിൽ ആക്രമണം

കുട്ടനാട്: കൈനകരിയിൽ ഷൂട്ടിങ് ലൊക്കേഷനിൽ രണ്ടുപേർ കടന്നുകയറി നടത്തിയ ആക്രമണത്തിൽ സിനിമാ പ്രവർത്തകർക്ക് പരിക്കേറ്റു. കുഞ്ചാക്കോ ബോബൻ നായകനായ 'കുട്ടനാടൻ മാർപാപ്പ'യുടെ ലൊക്കേഷനിലാണ് ആക്രമണം. അപ്രതീക്ഷിതമായാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് സംഭവം. കുഞ്ചാക്കോ ബോബെന കൂടാതെ സലീംകുമാർ ഉൾപ്പെടെ നൂറോളം പ്രവർത്തകരാണ് ലൊക്കേഷനിൽ ഉള്ളത്. പ്രൊഡക്ഷൻ വിഭാഗത്തിൽെപട്ടവർക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് ഷൂട്ടിങ് നിർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.