തീപടർന്ന വീട്ടിൽനിന്ന്​ വയോധികയെ രക്ഷിച്ചു

പിറവം: വീടിന് തീപടർന്നപ്പോൾ മുകളിലത്തെ നിലയിൽ പെട്ടുപോയ വയോധികയെ അഗ്നിശമനസേനെയത്തി രക്ഷിച്ചു. എടക്കാട്ടുവയൽ കൈപ്പട്ടൂർ ഒാലക്കാട്ട് മനയിൽ ലക്ഷ്മിക്കുട്ടി അന്തർജനമാണ് (66) വീട്ടിൽ കുടുങ്ങിയത്. ഒറ്റക്ക് താമസിക്കുന്ന ഇവർ വീടി​െൻറ അടുക്കളഭാഗത്ത് പുക ഉയരുന്നതുകണ്ട് മച്ചുള്ള വീടി​െൻറ മുകളിലത്തെ നിലയിൽ കയറുകയായിരുന്നു. പുക ശക്തിയായതോടെ താഴേക്കിറങ്ങാൻ കഴിഞ്ഞില്ല. രണ്ട് മക്കൾ അടുത്തുതന്നെ താമസിക്കുന്നുണ്ട്. രാത്രിയിൽ മാതാവിന് കൂട്ടുകിടക്കാൻ മക്കളെത്തുന്നതിനുമുമ്പുള്ള സമയത്തായിരുന്നു സംഭവം. അയൽവാസികൾ വിളിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ വീട്ടമ്മയെ എടുത്ത് താഴെയെത്തിച്ചു. ഏറെ കാലപ്പഴക്കമുള്ള വയറിങ്ങിലെ ഷോർട്ട് സർക്യൂട്ടാകാം തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപന പെരുന്നാൾ ഇന്ന് പിറവം: വെട്ടിത്തറ മാർമിഖായേൽ യാക്കോബായ വലിയപള്ളിയിലെ ശിലാസ്ഥാപന പെരുന്നാൾ ഞായറാഴ്ച നടക്കും. രാവിലെ 8.30ന് മൂന്നിന്മേൽ കുർബാനക്ക് ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാേപ്പാലീത്ത നേതൃത്വം നൽകും. ചരമശതാബ്ദി പെരുന്നാൾ പിറവം: രാജാധിരാജ സ​െൻറ് മേരീസ് യാക്കോബായ കത്തീഡ്രലിന് കീഴിലുള്ള പിറവം സെമിനാരി ചാപ്പലിൽ പൗലോസ് മാർ കൂറിലോസ് മെത്രാേപ്പാലീത്തയുടെ ചരമശതാബ്ദി പെരുന്നാൾ 14, 15 തീയതികളിൽ നടക്കും. പെരുന്നാളിന് മുന്നോടിയായി ദീപശിഖയും കൊടിയും ഞായറാഴ്ച വൈകീട്ട് മുളക്കുളം പള്ളിപ്പടിയിൽനിന്ന് സ്വീകരിച്ച് പിറവം വലിയ പള്ളിയിലേക്കാനയിക്കും. സെമിനാരി ചാപ്പലിൽ വികാരി സൈമൺ പള്ളിക്കാട്ടിൽ കോർ എപ്പിസ്കോപ്പ കൊടി ഉയർത്തും. 14ന് വൈകീട്ട് ഏഴിന് കുര്യാക്കോസ് മൂലയിൽ കോർ എപ്പിസ്കോപ്പ, മാർ കൂറിലോസ് അനുസ്മരണപ്രഭാഷണം നടത്തും. രാത്രി എട്ടിന് പ്രദക്ഷിണം. ചരമശതാബ്ദി പെരുന്നാൾ ദിനമായ 15ന് രാവിലെ ഡോ. മാത്യൂസ് മാർ ഇൗവാനിയോസ് മെത്രാേപ്പാലീത്തയുടെ കാർമികത്വത്തിൽ കുർബാനയുണ്ടാകും. ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടർന്ന് 10.30ന് പ്രദക്ഷിണം, 11ന് നേർച്ച സദ്യ എന്നിവ നടക്കും. ഫാ. മാത്യൂസ് മണപ്പാട്ട്, ഫാ. വർഗീസ് പനച്ചിയിൽ, ട്രസ്റ്റി സാബു കണ്ണങ്ങായത്ത് എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.