ലൈബ്രറി ഉദ്ഘാടനം

കളമശ്ശേരി: രാജഗിരി കോളജിലെ നവീകരിച്ച ലൈബ്രറി സി.എം.ഐ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യലും കോളജ് മാനേജറുമായ ഡോ. ജോസ് കുറിയേടത്ത് ഉദ്ഘാടനം ചെയ്തു. 17,000 ചതുരശ്രയടിയിൽ നാലു നിലകളിലെ ലൈബ്രറിയിൽ നൂതനസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 47,000 ബുക്കുകളും 150ഓളം ദേശീയ, അന്തർദേശീയ ജേണലുകളും ഇലക്ട്രോണിക് ബുക്കുകളും ഡാറ്റാബേസുകളും ഡിജിറ്റൽ റെപ്പോസിറ്റോറിയും അടക്കം വിപുലമായ വിജ്ഞാന വിതരണ വിനിമയ സംവിധാനങ്ങളാണ് ഒരുക്കിയത്. ബെൽജിയം ആർട്ടിസ്റ്റ് ജീൻ പിയറി ഗ്ലെബ്രൂവി​െൻറ കോപ്പർ ആർട്ട് വർക്കായ അപ്്വേഡ് റിച്വൽ വർക്കിനെ ആസ്പദമാക്കി 36 ബുക്കുകൾ അടങ്ങിയ 26 അടി ഉയരത്തിലുള്ള വിജ്ഞാനഗോപുരം ലൈബ്രറിയുടെ പ്രധാന ആകർഷണമാണ്. ഏലൂർ ടി.സി.സിയൽ 14ന് മോക്ഡ്രിൽ കളമശ്ശേരി: ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് കമ്പനി മോക്ഡ്രിൽ നടത്തുന്നു. 14ന് രാവിലെ 10.45 മുതൽ 11-.15വരെ പലതവണ സൈറൺ മുഴങ്ങുന്നതാണ്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് കമ്പനി മാനേജ്മ​െൻറ് അറിയിച്ചു. നഗരത്തിൽ ഇന്ന് പാർക്കിങ് ക്രമീകരണം കൊച്ചി: മറൈൻ ൈഡ്രവിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് ക്രിസ്ത്യൻ സർവിസ് സൊസൈറ്റി വാർഷികത്തോടനുബന്ധിച്ചുള്ള മഹാസംഗമത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യരുതെന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് അസി. പൊലീസ് കമീഷണർ എം.എ. നസീർ അറിയിച്ചു. പാർക്കിങ്ങിനായി പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. എറണാകുളത്തപ്പൻ ഗ്രൗണ്ട്, സ​െൻറ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മണപ്പാട്ടി പറമ്പ് ഗ്രൗണ്ട്, മറൈൻ ൈഡ്രവ് പേ ആൻഡ് പാർക്ക്, ചത്യാത്ത് റോഡി​െൻറ ഒരുവശം, ചത്യാത്ത് ചർച്ച് ഗ്രൗണ്ട്, വല്ലാർപാടം ചർച്ച് ഗ്രൗണ്ട് എന്നിവിടങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.