സെൻസറിങിെൻറ പേരിൽ നടക്കുന്നത് പീഡനം ^അടൂർ ഗോപാലകൃഷ്ണൻ

സെൻസറിങി​െൻറ പേരിൽ നടക്കുന്നത് പീഡനം -അടൂർ ഗോപാലകൃഷ്ണൻ കൊച്ചി: സെൻസറിങി​െൻറ പേരിൽ സിനിമ രംഗത്ത് നടക്കുന്നത് കടുത്ത പീഡനമാണെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇരുപത്തിയൊന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തി​െൻറ ഭാഗമായി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരം കെ.എൽ. മോഹനവർമക്ക് കൈമാറിയശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൂച്ച മീൻ തിന്നുന്ന സീൻ സിനിമയിൽ കാണിക്കണമെങ്കിൽ പൂച്ചയുടെ ഉടമയുടെ അനുമതി പത്രം, വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം തുടങ്ങിയവയാണ് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്. ഇതൊക്കെ ആർക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. എസ്. രമേശൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. സുലോചന നാലപ്പാട്ട്, പ്രഫ. സി.എൻ രത്നം, ഇ.എം. ഹരിദാസ് എന്നിവർ സംസാരിച്ചു. മോശം സിനിമകളുടെ എണ്ണം വർധിക്കുന്നത് കാണാൻ ആളുകൾ വർധിക്കുന്നത് കൊണ്ടാണെന്ന് പുസ്തകോത്സവം നഗരിയിൽ ആർ. ബാലകൃഷ്ണനുമായി നടന്ന അഭിമുഖ സംഭാഷണത്തിൽ അടൂർ പറഞ്ഞു. പുസ്തകോത്സവ നഗരിയിൽ ഇന്ന് രാവിലെ 11ന് മാധ്യമപുരസ്‌കാര സമർപ്പണം നടക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബിനെ ആദരിക്കും. വി.എം. സുധീരൻ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടരക്ക് ദേശീയ സെമിനാർ നാലിന് സാഹിത്യോത്സവം നടക്കുന്ന ചടങ്ങിൽ തെലുങ്ക് എഴുത്തുകാരി വോൾഗ ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.