140 മത്സ്യത്തൊഴിലാളികൾകൂടി കൊച്ചിയിൽ തിരിച്ചെത്തി

മട്ടാഞ്ചേരി: കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ 140 തൊഴിലാളികളുമായി 14 ബോട്ടുകള്‍കൂടി ചൊവ്വാഴ്ച കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ തിരിച്ചെത്തി. ഗോഡ് ഗിഫ്റ്റ്, മനല്‍ മാതാ, ഹല്ലേലുയാ, മഹാനന്ദന്‍, നോഹ ഷാര്‍ക്ക്, സാംസണ്‍, മഞ്ഞുമാതാ, ദൈവധനം, സ​െൻറ് മേരി, വര്‍ഷിണി, മിസ്റ്റിക്ക, സാംസൺ- 2, മഞ്ഞുമാത- 2, മലയിൽ എന്നീ ബോട്ടുകളാണ് തിരികെയെത്തിയത്. ഓഖി ചുഴലിക്കാറ്റിനുമുമ്പ് പുറപ്പെട്ട് കാണാതായ ബോട്ടുകളില്‍പെട്ടതാണ് ഇവ. ഇതോടെ മടങ്ങിയെത്തിയ ബോട്ടുകളുടെ എണ്ണം 48 ആയി. കൊച്ചിയില്‍നിന്ന് പോയ ബോട്ടുകളിൽ 68 എണ്ണംകൂടി മടങ്ങിയെത്താനുണ്ട്. ഇവയെക്കുറിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവയിൽ എഴുനൂറോളം തൊഴിലാളികളാണുള്ളത്. അതേസമയം, കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെങ്കിലും തോപ്പുംപടി ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്ന് ലോങ് ലൈന്‍ ബോട്ട് ആൻഡ് ബയിങ് ഏജൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് എ.എം. നൗഷാദ് ആരോപിച്ചു. തോപ്പുംപടി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ലെയ്സൺ സ​െൻറര്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ മന്ത്രിക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.