കുട്ടികളുടെ കായികമേള

ആലുവ: ഉപജില്ലയിലെ ഭിന്നശേഷിയുള്ള ആലുവ നഗരസഭ ഗ്രൗണ്ടിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിലെ 61 കുട്ടികൾ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. ആലുവ എസ്.ഐ എം.എസ്. ഫൈസൽ സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ ലോലിത ശിവദാസ് ബിഗ് ക്യാൻവാസ് ഉദ്ഘാടനം ചെയ്തു. ക്യാൻവാസിൽ എല്ലാ കുട്ടികളും ചിത്രരചന നടത്തി. കടുങ്ങല്ലൂർ ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ബാബു പോൾ സംസാരിച്ചു. ആലുവ ബി.പി.ഒ ആർ.എസ്. സോണിയ സ്വാഗതവും ആലുവ ബി.ആർ.സി അധ്യാപക പരിശീലകൻ കെ.എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു. വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്ക് ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ ഇരുചക്ര വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്ക്. കരുമാല്ലൂരിൽ സ്കൂട്ടർ ഇടിച്ച് പെരിന്തൽമണ്ണ കാട്ടിങ്ങൽ സഹലിന് (21) പരിക്കേറ്റു. പോസ്‌റ്റ് ഓഫിസിന് സമീപം ബൈക്കിൽനിന്ന് വീണാണ് തോട്ടുവ മാണിക്യത്താൻ വിനോയിക്ക് (32) പരിക്കേറ്റത്. െറയിൽവേ സ്‌റ്റേഷന് സമീപം ബൈക്കിടിച്ച് തോട്ടുംമുഖം താഴത്തങ്ങാടിയിൽ ഫാത്തിമക്കും (17), ഉദ്യോഗമണ്ഡലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തോട്ടക്കാട്ടുകര കുരിശുപറമ്പിൽ അബീഷ് ടി. ചാക്കോക്കും (33) പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.