ബൈക്കിടിച്ച് കാല്‍നടക്കാരന് പരിക്ക്

കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്‍നടക്കാരന് പരിക്കേറ്റു. കോലഞ്ചേരി കടമറ്റം പാലത്തുരുത്തേല്‍ സിബി കുര്യാക്കോസിനാണ്(41) പരിക്കേറ്റത്. ചെവ്വാഴ്ച രാത്രി എട്ടോടെ ചളിക്കവട്ടത്തിന് സമീപം ഗീതാഞ്ജലി ജങ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ കൈക്കും കാലിനും പരിക്കേറ്റ സിബിയെ എറണാകുളം മെഡിക്കല്‍ സ​െൻറർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികൻ കൊച്ചി എരുവേലി കനാല്‍ റോഡില്‍ അമീന്‍ അഹ്‌സനെ (21) റിനൈ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.