കെ.വി. തോമസി​െൻറ വീട്ടിലേക്ക്​ മത്സ്യത്തൊഴിലാളി മാർച്ച് വ്യാഴാഴ്ച

മട്ടാഞ്ചേരി: തീരദേശദുരിതത്തിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളിസംഘം (ബി.എം.എസ്) പ്രഫ. കെ.വി. തോമസി​െൻറ വീട്ടിലേക്ക് മാർച്ച് നടത്തുന്നു. രാവിലെ 10ന് തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്തുനിന്ന് പ്രകടനമായാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും തോമസി​െൻറ വീട്ടിലേക്ക് മാർച്ച് ചെയ്യുകയെന്ന് ജില്ല പ്രസിഡൻറ് എൻ.എം. സതീശൻ, സെക്രട്ടറി വി.എസ്. സുനിൽ എന്നിവർ അറിയിച്ചു. മാർച്ചിന് ജില്ല-സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. തീരദേശത്ത് കടൽഭിത്തിനിർമാണത്തിലും ശക്തിപ്പെടുത്തുന്നതിലും കേന്ദ്രസർക്കാർ ഫണ്ട് വിനിയോഗിക്കാത്ത എറണാകുളം പാർലമ​െൻറ് അംഗം കടുത്ത അനാസ്ഥയും ജനദ്രോഹസമീപനവുമാണ് കൈക്കൊണ്ടതെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. ഇലക്ഷന്‍ ക്വിസ്: അക്ഷയ് പരമേശ്വരനും എമില്‍ എല്‍ദോയും ജേതാക്കള്‍ കാക്കനാട്: തെരഞ്ഞെടുപ്പ് കമീഷന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ക്വിസ് മത്സരവുമായി ബന്ധപ്പെട്ട് ജില്ല അടിസ്ഥാനത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മത്സരത്തില്‍ പുളിയനം ജി.എച്ച്.എസ്.എസിലെ അക്ഷയ് പരമേശ്വരനും എമില്‍ എല്‍ദോയും ജേതാക്കളായി. ഡില്ല ജോണി, ബസ്മ അബ്ദുൽ കരീം (എസ്.എ.ജി.എച്ച്.എസ്.എസ്, മൂവാറ്റുപുഴ), അനുശ്രീ കെ. ദേവ്, മിഥു അന്ന ജോസഫ് (സ​െൻറ് അഗസ്റ്റിന്‍സ് ജി.എച്ച്.എസ്.എസ്, കോതമംഗലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളിലെ മത്സരത്തില്‍ രണ്ടുപേരടങ്ങുന്ന 13 ടീമുകളാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒമ്പതു മുതല്‍ 12വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് ദേശീയ െതരഞ്ഞെടുപ്പ് ക്വിസ് സംഘടിപ്പിക്കുന്നത്. ജില്ലതല വിജയികളെ സംസ്ഥാനതലത്തില്‍ മത്സരിപ്പിക്കും. സംസ്ഥാനതല മത്സരത്തില്‍ വിജയിക്കുന്ന സ്‌കൂള്‍ ടീം സോണല്‍ ലെവലില്‍ മത്സരിക്കും. സോണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സെമി ഫൈനലിലും തുടര്‍ന്ന് ഫൈനലിലും മത്സരിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലൈലാമ്മ എബ്രഹാം ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.