ഭിന്നശേഷി ദിനാചരണം

കടുങ്ങല്ലൂർ: സർവശിക്ഷ അഭിയാൻ എറണാകുളം ജില്ലയുടെ കീഴിലെ ആലുവ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'എബിലിറ്റി ഫെസ്റ്റ്' പടിഞ്ഞാേറ കടുങ്ങല്ലൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏലൂർ പാതാളം ഗവ. ഹൈസ്കൂളിലെ ഭിന്നശേഷി വിദ്യാർഥിയായ സോബിത്ത് എത്തിച്ച ദീപശിഖയിൽനിന്നാണ് എം.എൽ.എ നിലവിളക്കിലേക്ക് ദീപംപകർന്നത്. ദിനാചരണത്തിനിടെ വേദിയിലേക്ക് അതിഥികളായി ഏലൂർ ജോർജ്, രാജീവ് കളമശ്ശേരി എന്നിവരെത്തിയത് കലോത്സവ മത്സരാർഥികൾക്ക് ഹൃദ്യാനുഭവമായി. അതിഥികളുടെ പ്രകടനങ്ങൾ കുട്ടികളുടെ ചിരിയുത്സവ വേദിയായിമാറി. കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം നാടൻപാട്ടുകൾ ഏറ്റുപാടി. ഏലൂർ നഗരസഭ ചെയർപേഴ്സൻ സി.പി. ഉഷ അധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻറ് അൽഫോൺസ വർഗീസ്, ജില്ല പഞ്ചായത്തംഗം റസിയ സവാദ്, കടുങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. വേണുഗോപാൽ, വി.എം. സാജിത, ഇന്ദിര കുന്നക്കാല, ജ്യോതി ഗോപകുമാർ, ഗീത സലീം, വി.കെ. ഷാനവാസ്, ജയപ്രകാശ് പുത്തൻവീട്, ടി.കെ. ജയൻ, മെറ്റിൽഡ, എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ ജോസ്പെറ്റ് തെരേസ് ജേക്കബ്, ജില്ല വിദ്യാഭ്യാസ ഓഫിസർ ടി. വത്സലകുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ലിസ മാത്യു, ഡയറ്റ് െലക്ചറർ എം.എൻ. ജയ, പ്രധാനാധ്യാപിക എസ്‌. ജയശ്രീ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ആർ.എസ്. സോണിയ, ട്രെയിനർ കെ.എൻ. സുനിൽ കുമാർ, പി.ടി.എ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനത്തി​െൻറ ഉദ്ഘാടനവും സമ്മാനദാനവും അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. കടുങ്ങല്ലൂർ വാർഡ് അംഗം ഇന്ദിര കുന്നക്കാല അധ്യക്ഷത വഹിച്ചു. ട്രെയിനർ കെ. ബിന്ദു, എച്ച്.എം ഫോറം സെക്രട്ടറി കെ.എൽ. ആൽബി, സുരേഷ് മുട്ടത്തിൽ, ഡോളി എന്നിവർ സംസാരിച്ചു. ആലുവ, ഏലൂർ, കളമശ്ശേരി, തൃക്കാക്കര തുടങ്ങിയ നഗരസഭകളിെലയും 10 പഞ്ചായത്തുകളിെലയും വിദ്യാലയങ്ങളിലെ എട്ടാം ക്ലാസുവരെയുള്ള ഭിന്നശേഷിക്കാരായ നൂറ്റമ്പതോളം വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.