ഐ.എസ്.എൽ: വ്യാജ ടിക്കറ്റ് വിൽപന നടത്തിയ രണ്ടുപേർ പിടിയിൽ

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനുള്ള ടിക്കറ്റുകൾ വ്യാജമായി നിർമിച്ച് വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ആലുവ മാറമ്പിള്ളി കുട്ടമശ്ശേരി നാലുകണ്ടത്തിൽ വീട്ടിൽ ഷെഫീർ (20), കോട്ടയം കാഞ്ഞിരപ്പള്ളി മാളിയേക്കൽ തുണ്ടിയിൽ വീട്ടിൽ അഫാൻ എം. മജീദ് (22) എന്നിവരാണ് അറസ്റ്റിലായത്. 300 രൂപക്കാണ് ടിക്കറ്റ് വിറ്റത്. ഫുട്ബാൾ മത്സരത്തിനിടെ വ്യാജ ടിക്കറ്റ് ഉണ്ടാക്കി വിൽപന നടത്തുെന്നന്ന് എറണാകുളം അസി. കമീഷണർ കെ. ലാൽജിക്ക് രഹസ്യസന്ദേശം ലഭിച്ചതിെനത്തുടർന്ന് ടൗൺ നോർത്ത് സി.ഐ കെ.ജെ. പീറ്റർ, പാലാരിവട്ടം എസ്.ഐ കെ.ജി. വിപിൻകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീനി, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് െചയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. വ്യാജ ടിക്കറ്റ് വിൽപന നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മത്സരം കാണാൻ എത്തുന്നവർ ഇത്തരക്കാരുടെ വലയിൽ വീഴരുതെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.