ലഹരിവിരുദ്ധ മാരത്തണ്‍

മൂവാറ്റുപുഴ: അടൂപറമ്പ് ഫുട്‌ബാള്‍ ക്ലബി​െൻറ നേതൃത്വത്തില്‍ മൂവാറ്റുപുഴ എക്‌സൈസ് വകുപ്പി​െൻറ സഹകരണത്തോടെ ലഹരിവിരുദ്ധ മാരത്തണ്‍ നടത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. രഘു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. അനില്‍കുമാര്‍ പെരുമറ്റം, അഷറഫിന് പതാക കൈമാറി. മാരത്തണില്‍ നൂറുകണക്കിന് ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു. അടൂപറമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ.എ. നെല്‍സണ്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. ക്ലബ് ചെയര്‍മാന്‍ വി.എസ്. ഷെഫാന്‍, ഭാരവാഹികളായ നൗഫല്‍ കെ. മുഹമ്മദ്, ഷെഫിന്‍ ബാവ, ആഷിക് ബഷീര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.