വീട്ടമ്മയെ കൗണ്‍സിലര്‍ അപമാനിച്ച കേസ്​: തെളിവെടുപ്പ് ഇന്ന്

കാക്കനാട്: നഗരസഭ ഓഫിസില്‍ കൗണ്‍സിലർ വീട്ടമ്മയോട് മോശമായി പെരുമാറിയെന്ന കേസില്‍ തൃക്കാക്കര പൊലീസ് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. സെക്രട്ടറി, സംഭവത്തിന് സാക്ഷിയായ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങന്തറ എന്നിവരില്‍നിന്ന് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. വീട്ടമ്മ നല്‍കിയ പരാതിയില്‍ സെക്രട്ടറിയുടെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ​െൻറയും പേരുകൾ സംഭവത്തില്‍ സാക്ഷിെയന്ന് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 2.30ഒാടെ പരാതിയുമായി നഗരസഭ സെക്രട്ടറിയെ കാണാനെത്തിയ തുതിയൂര്‍ ഇന്ദിരനഗറില്‍ മൂലപ്പിള്ളി പുനരധിവാസ സ്ഥലത്ത് താമസിക്കുന്ന വീട്ടമ്മക്കാണ് ദുരനുഭവം ഉണ്ടായത്. സെക്രട്ടറിയുടെ കാബിനിലേക്ക് കയറിയ സ്ത്രീയോട് തട്ടിക്കയറിയ കൗണ്‍സിലര്‍ മോശമായി പെരുമാറുകയായിരുന്നു. കൗണ്‍സിലറെ വകവെക്കാതെ സെക്രട്ടറിയുടെ കാബിനിലേക്ക് പരാതിക്കാരി കയറിയതാണ് കൗണ്‍സിലറെ ചൊടിപ്പിച്ചത്. മറ്റുള്ളവരുടെ മുന്നില്‍ കേട്ടാല്‍ അറക്കുംവിധം തെറിവിളിച്ചെന്നും അപമാനിച്ചെന്നുമാണ് പരാതി. പുറത്തേക്കിറങ്ങിയ തന്നെ ഭീഷണിപ്പെടുത്തുകയും പിടിച്ച് തള്ളിയെന്നും പരാതിക്കാരി മൊഴി നല്‍കി. നഗരസഭ അഞ്ചാം ഡിവിഷന്‍ കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ സി.എ. നിഷാദിനെതിരെ തൃക്കാക്കര പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, അനുവാദമില്ലാതെ സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പരാതി പിന്‍വലിക്കണമെന്നാശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സനും കൗണ്‍സിലറും ഭീഷണിപ്പെടുത്തിയെന്ന വീട്ടമ്മയുടെ പരാതിയും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. നഗരസഭ അധ്യക്ഷ കെ.കെ. നീനുവിനും കൗണ്‍സിലര്‍ സി.പി. സാജലിനുമെതിരെയാണ് വീട്ടമ്മ പാരാതി നല്‍കിയത്. തുതിയൂരിലെ പുനരധിവാസ സ്ഥലത്തേക്ക് വെള്ളവും വെള്ളിച്ചവും വഴിയും ഇല്ലാത്തതിനാല്‍ വീട്ടമ്മ മുഖ്യമന്ത്രിക്ക് നേരേത്ത പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച മുഖ്യമന്തിയുടെ ഓഫിസ് കലക്ടര്‍ക്ക് കൈമാറി. കലക്ടറുടെ ഓഫിസില്‍നിന്ന് നിര്‍ദേശിച്ച പ്രകാരം പരാതിക്കാരി നഗരസഭ സെക്രട്ടറിയെ നേരില്‍ കാണാനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. പുസ്തകോത്സവ നഗരിയിൽ ആർ.കെ. ദാമോദര​െൻറ സംഗീതസപര്യക്ക് ആദരം കൊച്ചി: ആർ.കെ. ദാമോദര​െൻറ പാട്ടെഴുത്തുജീവിതത്തി​െൻറ 40ാം വർഷം പുസ്തകോത്സവ നഗരിയിൽ ആദരം. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന 'മധുരം ദാമോദരം' പരിപാടിയിൽ ആർ.കെ. ദാമോദരനെ പൊന്നാട അണിയിച്ചു. ശ്രീകുമാർ മുഖത്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ രവി മേനോൻ, ജസ്റ്റിസ്. പി.എസ്. ഗോപിനാഥൻ, ഡോ. സുരേഷ് മണിമല, ടി.എസ്. രാധാകൃഷ്ണൻ, ബേണി, ഇഗ്‌നേഷ്യസ്, ബിജിപാൽ, സന്തോഷ് വർമ, ചിറ്റൂർ ഗോപി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.