ലക്ഷദ്വീപ് സാധാരണ നിലയിലേക്ക്; കവരത്തിയിൽ കുടിവെള്ള ക്ഷാമം

കൊച്ചി: ഓഖി ഭീതിയിൽനിന്ന് ലക്ഷദ്വീപ് സാധാരണ ജീവതത്തിലേക്ക് മടങ്ങുന്നു. മിനിക്കോയ്, കൽപേനി ദ്വീപുകളിൽ സ്ഥിതി ശാന്തമാണ്. കാറ്റും മഴയും കടൽക്ഷോഭവും ശമിച്ചിട്ടുണ്ട്. കവരത്തിയിൽ മാത്രം ചെറിയ തോതിൽ മഴ പെയ്യുന്നുണ്ട്. വീടുകളും കെട്ടിടങ്ങളും താമസയോഗ്യമല്ലാത്തവിധം തകർന്നതിനാൽ ഏറെപ്പേരും അഭയകേന്ദ്രങ്ങളിൽ തന്നെയാണ് കഴിയുന്നത്. കവരത്തിയിൽ ജലശുദ്ധീകരണ പ്ലാൻറ് തകർന്നതോടെ കുടിവെള്ളത്തിന് കടുത്തക്ഷാമമാണ്. പ്ലാൻറ് പ്രവർത്തനസജ്ജമാകുന്നതുവരെ കുടിവെള്ളത്തിന് മറ്റു മാർഗങ്ങൾ തേടേണ്ടിവരും. പ്രശ്ന പരിഹാരത്തിനായി ദ്വീപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. ഭക്ഷണക്ഷാമം ഉണ്ടാകാതിരിക്കാൻ റേഷൻ കടകളും കോപറേറ്റിവ് സൊസൈറ്റികളും തുറന്നുപ്രവർത്തിക്കുന്നുണ്ട്. മറ്റു കച്ചവട സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. പച്ചക്കറികൾക്കും മറ്റും ക്ഷാമമുണ്ട്. കേരളത്തിൽനിന്നുള്ള കപ്പൽ സർവിസ് നിർത്തിവെച്ചതും തിരിച്ചടിയായി. വൈദ്യുതി, വാർത്തവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.