നബിദിനാഘോഷം

ആലങ്ങാട്: യു.സി കോളജ് കടൂപ്പാടം മുസ്്ലിം ജമാഅത്ത് കമ്മിറ്റിയുെടയും ഹിദായത്തുൽ ഇസ്്ലാം മദ്റസയുെടയും ആഭിമുഖ്യത്തിൽ ആറു ദിവസം നീളുന്ന നബിദിന ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ചു. മസ്ജിദ് ഖതീബ് സയ്യിദ് അൻവർ സാദത്ത് സഅദി പതാക ഉയർത്തി. മദ്റസ വിദ്യാർഥികളുടെ ഘോഷയാത്ര, ദഫ്, സ്കൗട്ട്, മാർച്ച് പാസ് എന്നിവ ഘോഷയാത്രക്ക് പകിട്ടേകി. മൗലിദ് പാരായണവും അന്നദാനവും നടത്തി. വൈകീട്ട് നടന്ന പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം മദ്റസ വിദ്യാർഥികളുടെ പ്രവാചക പ്രകീർത്തന സദസ്സോടെ ആരംഭിച്ചു. ആധുനികയുഗത്തിലെ പ്രവാചക പ്രസക്തി എന്ന വിഷയത്തിൽ അൻവർ സാദത്ത് സഅദി മുഖ്യപ്രഭാഷണം നടത്തി. രാത്രി നടന്ന മതപ്രഭാഷണത്തിൽ 'വഴിതെറ്റുന്ന യുവത, വഴികാട്ടുന്ന ഇസ്ലാം' എന്ന വിഷയത്തിൽ പി.എ. മുഹമ്മദ് ഷഫീഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി എട്ടിന് ഇസ്മായിൽ ഹസനി മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ ആറിന് ദഫ്, സ്കൗട്ട് മത്സരങ്ങള്‍ നടക്കും. എല്ലാദിവസവും വൈകീട്ട് മദ്റസ വിദ്യാര്‍ഥികളുടെ പ്രവാചകപ്രകീർത്തനം ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.