മാവേലിക്കരയിൽ പുസ്തകോത്സവം ഇന്നുമുതൽ

മാവേലിക്കര: മാവേലിക്കര പുസ്തകസമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചാമത് പുസ്തകോത്സവം ഞായറാഴ്ച മുതൽ 31വരെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന് ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് കെ.കെ. സുധാകരൻ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും. 10ന് വൈകീട്ട് മൂന്നിന് സ്വാമി വിവേകാനന്ദ​െൻറ കേരളസന്ദർശനത്തി​െൻറ 125-ാം വാർഷികാഘോഷം. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണപ്രഭാഷണം നടത്തും. 17ന് വൈകീട്ട് മൂന്നിന് 'ഒരു സങ്കീർത്തനംപോലെ' 100-ാം പതിപ്പ് ജില്ലതല ആഘോഷം. പെരുമ്പടവം ശ്രീധരൻ പ്രഭാഷണം നടത്തും. 24ന് വൈകീട്ട് മൂന്നിന് 'കഥ' പ്രഥമ വാർഷികാഘോഷം പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്യും. 30ന് വൈകീട്ട് മൂന്നിന് പാറപ്പുറത്ത് അനുസ്മരണവും 'അരനാഴികനേരം' 50ാം വാർഷികാഘോഷ സമാപനവും. എം.എ. ബേബി അനുസ്മരണ പ്രഭാഷണം നടത്തും. 31ന് വൈകീട്ട് മൂന്നിന് അമ്മ കൃതിയുടെ 110-ാം വാർഷികാഘോഷം. സമാപനസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ശിവരാമൻ ചെറിയനാട്, പ്രഫ. ജി. ചന്ദ്രശേഖരൻ നായർ, റജി പാറപ്പുറത്ത് എന്നിവർ പങ്കെടുത്തു. സംഘ്പരിവാറുകളെ തകർക്കാമെന്ന് വ്യാമോഹിക്കേണ്ട -ശോഭ സുരേന്ദ്രൻ ഹരിപ്പാട്: അക്രമവും കൊലപാതകങ്ങളും നടത്തി ബി.ജെ.പിയെയും സംഘ്പരിവാർ പ്രസ്ഥാനങ്ങളെയും തകർക്കാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ടെന്നും പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ നീതി ലഭിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തോടനുബന്ധിച്ച് യുവമോർച്ച ജില്ല കമ്മിറ്റി നടത്തിയ യുവജനപ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല ജനറൽ സെക്രട്ടറി അജി ആർ. നായർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. വെള്ളിയാകുളം പരമേശ്വരൻ, എം.വി. ഗോപകുമാർ, പ്രമോദ്, എസ്. സാജൻ, ശ്രീരാജ്, കെ.എസ്. വിനോദ്കുമാർ, ആർ. ഉണ്ണികൃഷ്ണൻ, ശ്യാമകൃഷ്ണൻ, ഉമേഷ് സേനൻ, പി.കെ. രഞ്ജിത്ത്, ഷാജി, ഹരീഷ്, അനിൽ എന്നിവർ സംസാരിച്ചു. 'സേവനസ്പർശം' ജനുവരി 20ന് ആലപ്പുഴ: കലക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളി താലൂക്കിലെ പൊതുജന പരാതി പരിഹാര പരിപാടി 'സേവനസ്പർശം' ജനുവരി 20ന് നടക്കും. ഹരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന അദാലത്തിൽ ഭൂനികുതി, ഭൂമിയുടെ തരംമാറ്റം/പരിവർത്തനം, റേഷൻ കാർഡ് മാറ്റം എന്നിവ ഒഴികെയുള്ള പരാതി സ്വീകരിച്ച് തീർപ്പാക്കും. അപേക്ഷ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ചുവരെ വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ ഓഫിസുകളിലും കലക്ടറേറ്റിലും സ്വീകരിക്കും. www.sevansaparsham.in എന്ന വിലാസത്തിൽ ഓൺലൈനായും അപേക്ഷ നൽകാം. വേദിയിൽ നേരിട്ടും പരാതികൾ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.