സുരക്ഷാഭിത്തിയെന്ന ആവശ്യത്തിന്​ പരിഹാരമായില്ല

കൊച്ചി: പേരിനൊരു സുരക്ഷാഭിത്തിയുണ്ട്. എന്നാൽ, ഇതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ശക്തിയിലൊരു തിരവന്നാൽ വീടുകൾ വെള്ളത്തിലാകും. വർഷങ്ങൾക്കുമുമ്പ് നിർമിച്ച ഭിത്തിയിലെ കല്ലുകളെല്ലാം തകർന്നുവീണു. മാറിമാറി വരുന്ന ജനപ്രതിനിധികളിൽനിന്ന് വലിയ ഉറപ്പുകൾ മാത്രം കിട്ടി തൃപ്തിപ്പെടാനാണ് ചെല്ലാനം, മറുവാക്കാട് ബസാർ പ്രദേശത്തുകാർക്ക് വിധി. വീട്ടുകാർക്ക് ഒാരോ നിമിഷവും ഉള്ളിൽ ആധിയാണ്. സ്വന്തം ജീവന് ഒരു ഉറപ്പുമില്ലാതെയാണ് ചെല്ലാനം നിവാസികൾ ഒാരോ രാത്രിയും കഴിച്ചുകൂട്ടുന്നത്. നിലവിലുള്ള സുരക്ഷാഭിത്തിയുടെ സ്ഥാനത്ത് ശക്തമായൊരു പുലിമുട്ട് നിർമിച്ച് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നതാണ് തീരദേശവാസികളുടെ ആവശ്യം. കൂടാതെ, 10 ലക്ഷം രൂപ അനുവദിക്കാമെന്നും ഇപ്പോഴുള്ള സ്ഥലത്തുനിന്ന് താമസം മാറണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും 10 ലക്ഷംകൊണ്ട് എവിടെ സ്ഥലം വാങ്ങി വീടുവെക്കാൻ സാധിക്കുമെന്നും ഇവർ ചോദിക്കുന്നു. തകർന്നുതുടങ്ങിയ പഴയ വീടുകളുടെ സ്ഥാനത്ത് ഒമ്പതു ലക്ഷത്തിലേറെ രൂപ ചെലവാക്കി പലരുടെയും വീടുനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. വീടുനിർമാണം തുടങ്ങുന്നതിനുമുമ്പായിരുന്നു ഇൗ വാഗ്ദാനം തന്നിരുന്നതെങ്കിൽ നന്നായിരുന്നേനെയെന്നും പ്രദേശവാസികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.