മെട്രോയുടെ ഭാഗ്യചിഹ്നത്തിന്​ പേരുതേടിയ കെ.എം.ആർ.എൽ വെട്ടിൽ

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനക്ക് പേര് നിർേദശിക്കാനുള്ള മത്സരമൊരുക്കി കെ.എം.ആർ.എൽ ഫേസ്ബുക്കിലിട്ട പോസ്റ്റിന് കിട്ടിയത് മുട്ടൻ പണി. അപ്പു, തൊപ്പി, കുട്ടൻപോലുള്ള പേരുകെളാന്നും സ്റ്റാറ്റസിന് ചേരില്ലെന്നും കൂൾ ആയ പേരാണ് വേണ്ടതെന്നും കാണിച്ചായിരുന്നു പോസ്റ്റ്. കൂടുതൽ ലൈക്ക് ലഭിക്കുന്ന മൂന്നു പേരുകൾ ചുരുക്കപ്പട്ടികയിൽ വരുമെന്നും അതിൽനിന്ന് കെ.എം.ആർ.എൽ അധികൃതർ അന്തിമമായി പേര് തെരഞ്ഞെടുക്കുമെന്നുമായിരുന്നു പരസ്യം. പല േപരുകളും കമൻഡ് ബോക്സിൽ വന്നുപോയെങ്കിലും കൂട്ടത്തിൽ ലിജോ വർഗീസ് എന്നയാൾ നിർദേശിച്ച പേരിനാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചതും കൊച്ചി മെട്രോയെ കുഴക്കുന്നതും. 'കുമ്മനാന' എന്നായിരുന്നു നിർദേശിച്ച പേര്. വന്നവരും പോയവരുമായ എല്ലാവരും 'കുമ്മനാന' എന്ന നിർദേശത്തെ ലൈക്കുകൾകൊണ്ട് മുടി. പേര് നിർദേശിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന് പതിനായിരത്തോളം മാത്രം ലൈക്ക് ലഭിച്ചപ്പോൾ 'കുമ്മനാന'ക്ക് ലഭിച്ചത് 30,000ത്തോളം ലൈക്കാണ്. മാത്രമല്ല, കുമ്മനാനയെന്ന പേരിൽ ഫേസ്ബുക്കിൽ പ്രൊഫൈൽ മാസ്ക്കും വ്യാപകമായിട്ടുണ്ട്. വെട്ടിലായ മെട്രോ അധികൃതർ പോസ്റ്റിൽ തിരുത്തൽ വരുത്തുകയും വ്യക്തികളെ അപമാനിക്കുന്നതും പരിഹസിക്കുന്നതുമായ പേരുകൾ പ്രോത്സാഹിപ്പിക്കില്ലെന്നും തെരഞ്ഞെടുപ്പിന് പരിഗണിക്കില്ലെന്നുമുള്ള നിബന്ധന കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ, മെട്രോയുടെ ഇൗ നടപടിയും പരിഹാസത്തിനും ട്രോളുകൾക്കും വഴിെവച്ചു. ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ 'കുമ്മനാന' എന്ന പേരുതെന്ന കൊച്ചി മെട്രോ സ്വീകരിക്കണമെന്നും ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും ഭാഗ്യചിഹ്നം 'കുമ്മനാന' എന്ന പേരിേല അറിയപ്പെടുകയുള്ളൂ എന്നും ആളുകൾ കമൻഡ് ചെയ്തിട്ടുണ്ട്. 'കുമ്മനടി' എന്ന പ്രയോഗം ജനകീയമായപോലെ പാതിവഴിയിൽ പുതിയ നിബന്ധന കൂട്ടിച്ചേർത്ത് പറ്റിച്ചതായുള്ള അർഥത്തിൽ 'മെട്രോ അടി' എന്ന പ്രയോഗവും ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. ഡിസംബർ നാലിന് വൈകീട്ട് ആറുവരെയാണ് പേര് നിർദേശിക്കാനുള്ള സമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.