ആറാട്ടുപുഴയിൽ കടൽ വീണ്ടും പ്രക്ഷുബ്​ധം

ആറാട്ടുപുഴ: വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയ കടലാക്രമണത്തിന് ശനിയാഴ്ച പകൽ ശമനമുണ്ടായെങ്കിലും രാത്രിയോടെ ആറാട്ടുപുഴയിൽ കടൽ പ്രക്ഷുബ്ധമായി. പഞ്ചായത്തി​െൻറ മിക്കവാറും എല്ലാ ഭാഗങ്ങളിലും കടൽവെള്ളം അടിച്ചുകയറുകയാണ്. തകർന്നുകിടക്കുന്ന റോഡിന് മീതെ ഇരമ്പിയൊലിക്കുന്ന കടൽവെള്ളം കിഴക്കോട്ട് നീങ്ങുകയാണ്. കഴിഞ്ഞദിവസത്തെ കടലാക്രമണത്തിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചതി​െൻറ വേദനയിൽ കഴിയുന്ന തീരവാസികൾക്ക് ശനിയാഴ്ച രാത്രി കടൽ ഭീകരാവസ്ഥയിലേക്ക് മാറിയത് ഭയപ്പാടുണ്ടാക്കി. ഇൗ ഭാഗത്തെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ട് മൂന്നുദിവസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.