ഡോ. അംബേദ്കര്‍ ഫെലോഷിപ്​ പി.എ. ജയലാലിന്​

കടുങ്ങല്ലൂര്‍: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 33ാമത് ഡോ. അംബേദ്കര്‍ ഫെലോഷിപ്പിന് കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ അംഗം പി.എ. ജയലാല്‍ അര്‍ഹനായി. സാമൂഹികസേവനരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ്. എടയാര്‍ സി.എം.ആര്‍.എല്‍ കമ്പനി ജീവനക്കാരനാണ്. പഞ്ചായത്തംഗമായിരുന്ന 2005-10 കാലയളവിൽ പട്ടികജാതിവിഭാഗം പ്രതിനിധി എന്നനിലയിൽ നടത്തിയ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി, മാലിന്യസംസ്‌കരണം, രക്തദാനം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.