പടയൊരുക്കം സമാപനസമ്മേളനം ഡിസംബർ രണ്ടാംവാരം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് നയിച്ച യു.ഡി.എഫി​െൻറ 'പടയൊരുക്കം' ജാഥയിൽ ശേഖരിച്ച ഒരുകോടിയിലേറെ ഒപ്പുകൾ ഫലത്തിൽ പിണറായി സർക്കാറിനെതിരായ ഹിതപരിശോധനയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മാറ്റിെവച്ച പടയൊരുക്കം സമാപനസമ്മേളനം ഡിസംബർ രണ്ടാംവാരത്തോടെ നടത്തിയേക്കും. എ.െഎ.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ പത്രികസമർപ്പണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടത്തുന്ന ഡൽഹി യാത്രക്കിടെ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് തീയതി സംബന്ധിച്ച് തീരുമാനിക്കുമെന്നും ഹസൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.