നബിദിനാഘോഷം

നെട്ടൂർ: മരട്, നെട്ടൂർ, പനങ്ങാട്, കുമ്പളം മേഖലകളിൽ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ച് നബിദിനം ആഘോഷിച്ചു. മൗലിദ് പാരായണം, അന്നദാനം, മധുരപലഹാര വിതരണം, നബിദിന റാലി, മതസൗഹാർദ സമ്മേളനം എന്നിവ നടന്നു. നെട്ടൂർ ഹിദായത്തുൽ ഇസ്ലാം മദ്റസ, ഹിമായത്തുൽ ഇസ്ലാം മദ്റസ, മുഹബ്ബത്തുൽ ഇസ്ലാം മദ്റസ, അൽ മദ്റസത്തുൽ ഇസ്ലാമിയ്യ, മരട് ഹിദായത്തുൽ സിബിയാൻ മദ്റസ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ നബിദിന റാലികളും നടന്നു. മദ്റസ അധ്യാപകരും ഭാരവാഹികളും റാലിക്ക് നേതൃത്വം നൽകി. നെട്ടൂർ മഹല്ല് മുസ്ലിം ജമാഅത്തി​െൻറ നേതൃത്വത്തിൽ നടന്ന മതസൗഹാർദ സമ്മേളനം പടമുകൾ ജുമാമസ്ജിദ് മുൻ ഖതീബ് അസ്ലം മൗലവി ഉദ്ഘാടനം ചെയ്തു. നെട്ടൂർ മഹല്ല് ജുമാമസ്ജിദ് ഖതീബ് എ.എച്ച്. മുഹമ്മദ് ഹസൻ ഫൈസി അധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മരട് നഗരസഭ വൈസ് ചെയർമാൻ ജബ്ബാർ പാപ്പന, ടി.പി. ആൻറണി എന്നിവർ സംസാരിച്ചു. ജവഹര്‍ ബാലജന വേദി ബ്ലോക്ക് ക്യാമ്പ് മട്ടാഞ്ചേരി: ജവഹര്‍ ബാലജന വേദി കൊച്ചി നോര്‍ത്ത് േബ്ലാക്ക് ക്യാമ്പ് 'ശലഭക്കൂട്ടം -2017' ജില്ല ചെയര്‍മാന്‍ വേണു തിയ്യാടി ഉദ്ഘാടനം ചെയ്തു. കെ.ബി. സലാം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ടി.വൈ. യൂസുഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസര്‍, നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യു, വി.എച്ച്. ഷിഹാബുദ്ദീന്‍, എ.എം. അയ്യൂബ്, കെ.ബി. ജബ്ബാര്‍, പി.എം. അസ്ലം, അയ്യൂബ് സുലൈമാന്‍, ഇന്ദു ജ്യോതിഷ്, വി.എം. ഖാദര്‍, ഷീജ ബെന്നി, സി.കെ. ജ്യോതി, സുജിത്ത് മോഹനന്‍ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡൊമിനിക് പ്രസേൻറഷന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നടൻ കലാഭവന്‍ ഹനീഫ് സമ്മാനദാനം നിര്‍വഹിച്ചു. പി.കെ. ഖമറുദ്ദീന്‍, എ.ബി. റസാഖ്, ഇ.എ. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആര്‍. രതീഷ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.