മുഹമ്മദ് നബിയുടെ ജീവിതവും ദൗത്യവും പങ്കു​െവച്ച് ടേബിൾ ടോക്

ആലപ്പുഴ: പ്രവാചക അധ്യാപനങ്ങൾ സമൂഹനന്മക്ക് പ്രയോജനപ്പെടുത്തണമെന്ന് ടേബിൾ ടോക് ആഹ്വാനം ചെയ്തു. 'മുഹമ്മദ് നബിയെക്കുറിച്ച് സംസാരിക്കാം' വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയാണ് ടേബിൾ ടോക് സംഘടിപ്പിച്ചത്. മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് പ്രവാചകന്മാർ ഉദ്ബോധിപ്പിച്ചു. പ്രവാചകന്മാരെ അവരവരുടെ തുരുത്തിലാക്കി മാറ്റുന്നത് പ്രവാചക പാരമ്പര്യമല്ലെന്ന് സന്ദേശ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി പറഞ്ഞു. മൂല്യാധിഷ്ഠിത ജീവിത പദ്ധതിയായാണ് നബിെയ അവതരിപ്പിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. സമകാലിക സമൂഹത്തിൽ പ്രവാചക അധ്യാപനം പാഠമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര സ്നേഹവും ഐക്യവും നഷ്ടപ്പെടുന്ന കാലത്ത് മുഹമ്മദ് നബിയുടെ ചര്യകൾക്ക് പ്രസക്തിയുണ്ടെന്ന് ആലപ്പുഴ സൗഹൃദവേദി ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ പറഞ്ഞു. വിദ്യാഭ്യാസരംഗത്തിന് നൽകിയ പ്രാധാന്യം എക്കാലത്തും പ്രസക്തമെന്ന് കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഭാസ്കരൻപിള്ള അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിന് നൽകിയ പ്രവാചകപാഠം കാലഘട്ടത്തിൽ പ്രസക്‌തമാണെന്ന് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സീമ യഹിയ പറഞ്ഞു. ഐ.എസ്.എം ജില്ല പ്രസിഡൻറ് ഷമീർ ഫലാഹി, എം.എസ്.എസ് ജില്ല പ്രസിഡൻറ് നജീബ്, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.എ. റാഷിദ്, ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. സഫിയ, മുസ്ലിം ലീഗ് നേതാവ് ബി.എ. ഗഫൂർ, സലിം എം. മാക്കിയിൽ, ഇലയിൽ സൈനുദ്ദീൻ, ഗീത, തനിമ ജില്ല പ്രസിഡൻറ് ആലപ്പി ഇഖ്ബാൽ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു. ഷൈജു സ്വാഗതം പറഞ്ഞു. സമിതി അംഗം എം. ഫസലുദ്ദീൻ ഖുർആൻ പാരായണം നടത്തി. കലക്ടർ അടിയന്തര യോഗം വിളിച്ചു ആലപ്പുഴ: അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കലക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ജില്ലതല ദുരന്തനിവാരണ ടീം അംഗങ്ങളായ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കലക്ടറേറ്റിൽ ചേർന്നു. പ്രകൃതിക്ഷോഭത്തി​െൻറ സാധ്യതകൾ നേരിടാൻ മുൻകരുതലുകളും തയാറെടുപ്പുകളും നടത്താൻ കലക്ടർ നിർദേശം നൽകി. ജില്ലയിൽ കാറ്റ് ശക്തി പ്രാപിച്ചിട്ടില്ല. കടൽ ശാന്തമാണെങ്കിലും കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാനും പോകാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തീരപ്രദേശങ്ങളിൽ പൊലീസ് ജാഗ്രത നിർദേശം െമെക്ക് അനൗൺസ്മ​െൻറിലൂടെ നൽകുന്നുണ്ട്. ആവശ്യം വരുകയാണെങ്കിൽ ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചതായി തഹസിൽദാർമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.