വിദ്യാര്‍ഥികളെ കുത്തിപ്പരിക്കേല്‍പിച്ച ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും- ^കലക്ടര്‍

വിദ്യാര്‍ഥികളെ കുത്തിപ്പരിക്കേല്‍പിച്ച ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കും- -കലക്ടര്‍ കാക്കനാട്: നെട്ടൂരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച് കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍.ടി.എ ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല നിര്‍ദേശം നല്‍കി. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യബസി​െൻറ പെര്‍മിറ്റ് റദ്ദാക്കാന്‍ അടുത്ത ആര്‍.ടി.എ ബോര്‍ഡ് യോഗം തീരുമാനിക്കും. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യം ആര്‍.ടി.എ ബോര്‍ഡ് യോഗം തീരുമാനിക്കുക. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റമാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.