വിനായക​െൻറ മരണം: പൊലീസുകാർ മുൻകൂർ ജാമ്യഹരജി നൽകി

കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദലിത് യുവാവ് ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ രണ്ട് പൊലീസുകാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. സീനിയർ സിവിൽ െപാലീസ് ഒാഫിസർ കെ.സാജന്‍, സിവിൽ െപാലീസ് ഒാഫിസർ ശ്രീജിത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്. നിരപരാധികളായ തങ്ങൾക്കെതിരെ അനാവശ്യമായാണ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം, ഇന്ത്യന്‍ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നതെന്നാണ് ഹരജിയിലെ വാദം. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ഇപ്പോൾ സര്‍വിസില്‍നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഏതുനിമിഷവും ഉണ്ടായേക്കാവുന്ന നിയമവിരുദ്ധമായ അറസ്റ്റ് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. ജൂലൈ 17ന് വിനായകെനയും സുഹൃത്ത് ശരത്തിനെയും പാവറട്ടി പൊലീസ് പിടികൂടി തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തെന്നാണ് കേസ്. പിറ്റേന്ന് ഇവരെ വിട്ടയച്ചു. അന്നുതന്നെ വിനായകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതേസമയം, വിനായക​െൻറ മുടി നീണ്ടതും പ്രത്യേക നിറത്തിലും രൂപത്തിലുമുള്ളതുമായിരുെന്നന്നും പൊതുസ്ഥലത്ത് മര്യാദയോടെ പെരുമാറണമെന്ന് എസ്‌.ഐ ഉപദേശിച്ചശേഷം പിതാവിനൊപ്പം വിട്ടയെച്ചന്നും ഹരജിയിൽ പറയുന്നു. വിനായകന്‍ തൊട്ടടുത്ത കടയില്‍ മുടിവെട്ടി. അന്നുതന്നെ ഒരു ഫുട്‌ബാള്‍ മാച്ചിലും പങ്കെടുത്തു. അടുത്തദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 17ന് വിനായകൻ മടങ്ങിയശേഷം 29ാം തീയതി വരെ രക്ഷിതാക്കളോ ബന്ധുക്കളോ പരാതികളൊന്നും ഉന്നയിച്ചിട്ടില്ല. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് 12 ദിവസത്തെ കാലതാമസം. പൊലീസ് മകനെ മർദിച്ചിട്ടില്ലെന്നും മരണകാരണം അറിയില്ലെന്നുമാണ് ഇന്‍ക്വസ്റ്റ് ചെയ്ത ആർ.ഡി.ഒക്ക് പിതാവ് മൊഴി നല്‍കിയത്. ഇപ്പോള്‍ മൊഴി മാറ്റിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികള്‍ നടത്തിയ പ്രതിഷേധം കുടുംബത്തി​െൻറ മാനസികാഘാതം വര്‍ധിപ്പിച്ചതായി ഹരജിയിൽ പറയുന്നു. പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം പൊലീസിനെതിരെ നടപടിയുണ്ടായാല്‍ വലിയ നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതിഷേധക്കാര്‍ പിതാവിനെ വിശ്വസിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസിനെതിരായ വികാരം മുതലാക്കി സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്നതായും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.