മദ്യ പരസ്യം: ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ മാനേജരെ അറസ്‌റ്റുചെയ്​ത്​ വിട്ടു

ആലുവ: മദ്യം വാങ്ങിയാല്‍ സാരി സൗജന്യം നല്‍കുമെന്ന സിയാലി‍​െൻറ പരസ്യം നിയമക്കുരുക്കിലായി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ സര്‍വിസ് മാനേജരെ എക്‌സൈസ് അറസ്‌റ്റ് ചെയ്തു. നവമാധ്യമങ്ങളിലൂടെയാണ് മദ്യത്തിന് പ്രചാരണം നല്‍കുന്ന പരസ്യം നല്‍കിയത്. ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള വിദേശ മദ്യത്തോടൊപ്പം കേരളസാരി സൗജന്യമായി ലഭിക്കുമെന്നായിരുന്നു പരസ്യം. ഇത് നവമാധ്യമങ്ങളില്‍ തരംഗമാകുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറുകളും നിരന്നിരുന്നു. പരസ്യം ശ്രദ്ധയില്‍പെട്ട എക്‌സൈസ് എറണാകുളം െഡപ്യൂട്ടി കമീഷണര്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതി‍​െൻറ അടിസ്‌ഥാനത്തില്‍ ഡ്യൂട്ടിഫ്രീ മാനേജര്‍ ജേക്കബ് ടി.തോമസിനെതിരെ കേസെടുക്കുകയായിരുന്നു. പ്രചാരണം നല്‍കി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനെതിരെയാണ് കേസ്. എക്‌സൈസ് നിയമം 55 എച്ച് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തുടര്‍ന്ന് ആലുവ റേഞ്ച് ഓഫിസില്‍ ഹാജരായ പ്രതിയെ അറസ്‌റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ആറുമാസം തടവോ 25,000 രൂപ പിഴയോ ലഭിക്കാവുന്ന കേസാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.