കൊച്ചി: ഓണാവധി പ്രമാണിച്ച് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ൈട്രബ്യൂണൽ എറണാകുളം ബെഞ്ച് സെപ്റ്റംബര്‍ അഞ്ചുമുതല്‍ എട്ടുവരെ പ്രവര്‍ത്തിക്കില്ല. ജുഡീഷ്യല്‍ അംഗം യു. ശരത്ചന്ദ്രെൻറ വെക്കേഷന്‍ െബഞ്ച് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ കേള്‍ക്കാൻ ആറിന് രാവിലെ 11ന് സിറ്റിങ് നടത്തും. െെട്രബ്യൂണലിെൻറ രജിസ്ട്രി പതിവുപോലെ ഓണാവധി കാലയളവിലും പ്രവര്‍ത്തിക്കും. അടിയന്തര പ്രാധാന്യമുള്ള അപേക്ഷകള്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കും. ഗ്രാമീണ്‍ ഡാക് സേവക് ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം കൊച്ചി: കേരള സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സംവിധാനം ഒക്‌ടോബര്‍ ഒന്നുമുതല്‍ പുനരാരംഭിക്കുമെന്ന് എറണാകുളം പോസ്റ്റല്‍ ഡിവിഷൻ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. https://indiapost.gov.in, https://appost.in/gdsonline വെബ്‌സൈറ്റുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 21 മുതല്‍ ആരംഭിച്ചിരുന്ന ഓണ്‍ലൈന്‍ അപേക്ഷ സംവിധാനമാണ് സാങ്കേതികകാരണങ്ങളാല്‍ ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.