ഒാൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം

മൂവാറ്റുപുഴ: ഒാൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖല സമ്മേളനം എൽദോ എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പ്രദീഷ് കെ. ഫിലിപ് അധ്യക്ഷത വഹിച്ചു. ചികിത്സനിധിയുടെ ഉദ്ഘാടനം മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കങ്ങലും അംഗത്വ വിതരണത്തി​െൻറ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് അശോകൻ ഐക്കാടും തിരിച്ചറിയിൽ കാർഡ് വിതരണം ജില്ല പ്രസിഡൻറ് ഏലിയാസ് മാത്യുവും നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി െബെജു കാസർകോട് മുഖ്യപ്രഭാഷണം നടത്തി. സുനിൽ കള്ളാട്ടുകുഴി, ഷിഹാസ് പട്ടമ്മാകുടി, കെ.കെ. രാജൻ, എം.കെ. മിലാഷ്, മാത്യു കുര്യൻ, അഷറഫ്, പി.എം. മുഹമ്മദ് എന്നിവർ സംസാരിച്ചു. അർബുദ ബോധവത്കരണ ക്ലാസ് മൂവാറ്റുപുഴ: ശ്രേയസ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അർബുദ ബോധവത്കരണ ക്ലാസും ഓണക്കിറ്റ് വിതരണവും വ്യാഴാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് പ്രസിഡൻറ് ശ്രീധരൻ കക്കാട്ടുപാറ സ്വാഗതം പറയും. ഡോ. എം.ആർ. ശിവദാസ് മുഖ്യപ്രഭാഷണം നടത്തും. ഓണക്കിറ്റ് വിതരണം ആൻറണി ജോൺ എം.എൽ.എയും ഉപഹാര സമർപ്പണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.