മൂവാറ്റുപുഴ: മൂവാറ്റുപുഴ ശനിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. അക്‌സ വാര്‍ഷികം മൂവാറ്റുപുഴ: ഓള്‍ കേരള സിങ്ങേഴ്‌സ് ആൻഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (അക്‌സ) ഒന്നാം വാര്‍ഷികം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്‌സ ചെയര്‍മാന്‍ എം.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അക്‌സ തെരഞ്ഞെടുത്ത മുതിര്‍ന്ന കലാകാരന്മാരെ നടനും നിര്‍മാതാവുമായ കെ.എം.ആര്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ഉസ്മാന്‍ മൂവാറ്റുപുഴ, അലി കല്ലാമല, ബേസില്‍ മാത്യു, ഒ.എ. ഷബീര്‍ എന്നിവര്‍ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് ഡോ. എം.ആര്‍. ശിവദാസ് നേതൃത്വം നല്‍കി. തുടര്‍ന്ന് അക്സ മെഗാഷോയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.