പഴം-^പച്ചക്കറി വിപണന മേളക്ക് തുടക്കം

പഴം--പച്ചക്കറി വിപണന മേളക്ക് തുടക്കം ഹരിപ്പാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പി​െൻറ നേതൃത്വത്തിലുള്ള ഓണസമൃദ്ധി 2017 പഴം-പച്ചക്കറി വിപണിക്ക് തുടക്കമായി. ഹരിപ്പാട് കൃഷി അസി. ഡയറക്ടറുടെ പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിൽ 21 വിപണന കേന്ദ്രങ്ങളാണ് കൃഷിവകുപ്പും ഹോർട്ടികോർപ്പും തുറന്നത്. സെപ്റ്റംബർ മൂന്നിന് സമാപിക്കും. ചെറുതന, ചിങ്ങോലി, പള്ളിപ്പാട് എന്നീ കൃഷിഭവനുകളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നേരിട്ടും മറ്റിടങ്ങളിൽ ഹോർട്ടികോർപ്പുമാണ് വിപണി നടത്തുന്നത്. കുമാരപുരം, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ഹരിപ്പാട്, ചിങ്ങോലി, വീയപുരം, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് ഹോർട്ടികോർപ്പ് വിപണന കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്. നാടൻ,- മറുനാടൻ പഴം-പച്ചക്കറികൾ പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ ഇവിടെ ലഭിക്കും. കൂടാതെ നാട്ടിലെ കർഷകരുടെ ഉൽപന്നങ്ങൾ പൊതുവിപണിേയക്കാൾ ഉയർന്ന വില നൽകി വിപണികളിൽ സംഭരിക്കുന്നു. ചെറുതന കൃഷിഭവനിലെ വിപണന കേന്ദ്രം ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.ബി. രത്നകുമാരി അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശേരി ആദ്യ വിൽപന നടത്തി. വൈസ് പ്രസിഡൻറ് ഗിരിജ സന്തോഷ്, കൃഷി അസി. ഡയറക്ടർ എലിസബത്ത് ഡാനിയേൽ, പഞ്ചായത്ത് അംഗം ഗീത സന്തോഷ്, കൃഷി ഓഫിസർ സൂസൻ തോമസ് എന്നിവർ സംസാരിച്ചു. പള്ളിപ്പാട് കൃഷിഭവനിലെ വിപണി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശേരി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ സി. ഗിരിജ, ക്ലസ്റ്റർ കൺവീനർ മോഹൻ ആറ്റുപുറം എന്നിവർ സംസാരിച്ചു. ചിങ്ങോലി കൃഷിഭവനിലെ ഓണവിപണി ജില്ല പഞ്ചായത്ത് അംഗം ബബിത ജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് ചിങ്ങോലി ബ്ലോക്ക് മെംബർ എസ്. സുജിത്തിന് നൽകി ആദ്യ വിൽപന നിർവഹിച്ചു. ബിസിനസ് കായംകുളം ആഭരണമഹാളിൽ 2000 രൂപയുടെ കിഴിവ് കായംകുളം: പവന് 2000 രൂപ കിഴിവ് നൽകുന്ന പദ്ധതി കായംകുളം ആഭരണമഹാളിൽ സെപ്റ്റംബർ മൂന്നുവരെ നീട്ടി. നവീകരിച്ച ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രത്യേക വിലക്കിഴിവ്. കാഷ് പർച്ചേസ് നടത്തുന്ന സ്വർണാഭരണങ്ങൾക്ക് വി.എയിൽ 2000 രൂപ കിഴിവാണ് നൽകുക. കൂടാതെ ഒാണം ഒാഫറായി നറുക്കെടുപ്പിലൂടെ ദിവസേന ഗൃഹോപകരണങ്ങൾ സമ്മാനം നൽകുന്നു. എൽ.ഇ.ഡി ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഗ്രൈൻറർ, സ്മാർട്ട് ഫോൺ, ഹോംതിയറ്റർ, വാച്ച്, ലാപ് ടോപ്, എയർ കൂളർ, മൈക്രോവേവ് ഒാവൻ, എ.സി എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ഒാരോ പർച്ചേസിനൊപ്പവും ലക്കി കൂപ്പൺ നൽകും. വജ്രാഭരണങ്ങളുടെ വിശാലമായ ശേഖരമുണ്ട്. അൺകട്ട് വജ്രാഭരണങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട്. ഗോൾഡ് ബെനിഫിറ്റ് സ്കീമായി മാസംതോറും 500 രൂപയോ അതിന് മുകളിലോ അടച്ച് പണിക്കൂലിയോ പണിക്കുറവോ ഇല്ലാതെ സ്വർണം വാങ്ങാവുന്ന പലിശരഹിത പദ്ധതിയുമുണ്ട്. 18 മാസമാണ് ഇതി​െൻറ കാലാവധി. സ്വർണവിലയിലെ ഏറ്റക്കുറച്ചിലി​െൻറ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കും. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള സുവർണാവസരം പ്രയോജനപ്പെടുത്തണമെന്നും മാനേജ്മ​െൻറ് അറിയിച്ചു. ഫോൺ: 0479 2445171. കായംകുളം അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വിലക്കുറവ് ആനുകൂല്യം സെപ്റ്റംബർ മൂന്നുവരെ കായംകുളം: സ്വർണാഭരണങ്ങൾക്ക് അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിവരുന്ന 2000 രൂപയുടെ വിലക്കിഴിവ് സെപ്റ്റംബർ മൂന്നുവരെ നീട്ടിയതായി മാനേജ്മ​െൻറ് അറിയിച്ചു. ജനത്തിരക്കും ഉപഭോക്താക്കളുടെ അഭ്യർഥനയും മാനിച്ചാണിത്. ഒാണം പ്രമാണിച്ച് പർച്ചേസ് നടത്തുന്ന ഒാരോ പവൻ സ്വർണാഭരണത്തിനും വി.എയിൽ 2000 രൂപ കിഴിവ് നൽകും. നറുക്കെടുപ്പിലൂടെ ദിവസേന ഗൃഹോപകരണങ്ങളും സമ്മാനമായി നൽകും. സ്വർണവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സാധാരണ കുടുംബ ബജറ്റിനെ ബാധിക്കുേമ്പാൾ അറേബ്യൻ നൽകുന്ന ആനുകൂല്യം ജനങ്ങൾക്ക് ആശ്വാസകരമാണ്. പ്രത്യേകിച്ച്, വിവാഹ പാർട്ടികൾക്ക്. ജനങ്ങൾക്ക് വേണ്ടിയുള്ള മംഗല്യ ഗോൾഡ് ബെനിഫിറ്റ് സ്കീം അവർക്ക് ഏറെ ആശ്വാസകരമാണ്. മാസംതോറും 500 രൂപയോ അതിന് മുകളിലോ അടച്ച് പണിക്കൂലിയോ പണിക്കുറവോ നൽകാതെ സ്വർണം വാങ്ങാൻ പദ്ധതിയിലൂടെ സാധിക്കും. തികച്ചും പലിശരഹിതമാണ്. 18 മാസമാണ് കാലാവധി. പരിശുദ്ധിയിൽ അറേബ്യനിലെ ആഭരണങ്ങൾ മുന്നിലാണ്. അംഗീകൃത ഹാൾമാർക്കിങ് സ​െൻററുകളിൽ പരിശോധിച്ച ശേഷമാണ് വിൽപന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.