മൂവാറ്റുപുഴ: . പ്രതിഭകേന്ദ്രത്തിെൻറ ഉദ്ഘാടനം തട്ടുപറമ്പ് വിജ്ഞാന ഭവന്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങിൽ പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എന്‍.ജി. രമാദേവി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം വി.എച്ച്. ഷഫീക്ക്, ബി.ആര്‍.സി െട്രയിനര്‍ ആനി ജോര്‍ജ്, നസീമ സുനില്‍, പി.വി. കുര്യാക്കോസ്, സുജിമോള്‍, സി.എന്‍. കൂഞ്ഞുമോള്‍, രാജീവ് എന്നിവർ സംസാരിച്ചു. ഓണാഘോഷം മൂവാറ്റുപുഴ: കായനാട് ഗ്രാമീണ വായനശാലയുടെ ഓണാഘോഷം വെള്ളിയാഴ്ച നടത്തും. രാവിലെ എട്ടിന് കായനാട് ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ ഓണപ്പൂക്കളമൊരുക്കൽ മത്സരം, കലാസാഹിത്യ, കായിക കൗതുക മത്സരങ്ങൾ എന്നിവയുണ്ടാകും. വൈകീട്ട് 5.30ന് പൊതുസമ്മേളനവും സമ്മാന വിതരണവും മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.