നെടുമ്പാശ്ശേരി: നിക്ഷേപത്തിന്മേൽ ഉയർന്ന പലിശയും ജോലിയും വാഗ്ദാനംചെയ്്ത് നിരവധി പേരിൽനിന്ന് കോടികൾ തട്ടിയ ആലുവ തോട്ടുംമുഖത്തെ തിരു-കൊച്ചി അഗ്രികൾചർ െപ്രാഡക്ഷൻ പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കോ-ഓപറേറ്റിവ് സൊസൈറ്റിയിലെ തട്ടിപ്പിനെക്കുറിച്ച അന്വേഷണം ൈക്രംബ്രാഞ്ച് ഏറ്റെടുത്തു. 16 പ്രതികളാണ് ഈ കേസിലുള്ളത്. പലരും ഇനിയും അറസ്റ്റിലായിട്ടില്ല. തട്ടിപ്പിന് കൂട്ടുനിന്നവരിൽ സഹകരണവകുപ്പിലെ ചില ജീവനക്കാരുമുണ്ടായിരുന്നു. ചേലക്കര സ്വദേശിയായ സുനിലാണ് മുഖ്യപ്രതി. ഇയാൾ ഏറെനാൾ റിമാൻഡിൽ കഴിഞ്ഞിരുന്നു. അറുപതോളം പേരാണ് പരാതി നൽകിയിരുന്നത്. പുതുതായി ആരംഭിക്കുന്ന ശാഖകളിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞാണ് നിരവധിപേരിൽനിന്ന് കോടികൾ സമാഹരിച്ചത്. നിക്ഷേപത്തിന്മേൽ പലിശയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ജോലിക്ക് കയറിയവർക്ക് നിസ്സാര ശമ്പളം മാത്രമാണ് നൽകിയത്. നിശ്ചിത സമയപരിധി കഴിഞ്ഞാൽ ശമ്പള വർധനയുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് വീണ്ടും കൂടുതൽ പേരിൽനിന്ന് പണം സമാഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.